Kaumudi Plus

ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് നടൻ സൂര്യ

South Indian megastar Suriya pays homage to Sreenivasan

ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് നടൻ സൂര്യ
X

കൊച്ചി: ഇന്നലെ അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിക്കാൻ ഇന്ന് രാവിലെ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തി.

താൻ ശ്രീനിവാസന്റെ വലിയ ആരാധകനാണെന്നും സിനിമാരംഗത്ത് എത്തുന്നതിന് മുമ്പ് താൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും സൂര്യ പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു. എറണാകുളത്ത് ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സൂര്യ കണ്ടനാട്ടെ വീട്ടിലെത്തിയത്.

ശ്രീനിവാസന്റെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.

അതുല്യമായ പ്രതിഭയ്ക്ക് മലയാളികൾ ഒന്നടങ്കം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.

ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ശ്വാസതടസ്സം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ എത്തിയിരുന്നു.

Tags:
Next Story
Share it