Kaumudi Plus

വിവാഹത്തിന്റെ വിജയഗാഥ: രശ്മിക-വിജയ് ഇനി ഒരുമിച്ച് ജീവിതത്തിലും

Rashmika Mandanna – Vijay Deverakonda tied the knot in Udaipur

വിവാഹത്തിന്റെ വിജയഗാഥ: രശ്മിക-വിജയ് ഇനി ഒരുമിച്ച് ജീവിതത്തിലും
X

ഉദയ്‌പൂർ: തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. ഉദയ്പൂരിലെ ആഢംബര ഹോട്ടലായ ഐടിസി മെമെന്റോസിൽ (ITC Mementos) വച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്.

വ്യാഴാഴ്ച രാവിലെ 10:10-ന് തെലുങ്ക് പാരമ്പര്യ ആചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയായി. ഇരുവരും ഇപ്പോൾ ഔദ്യോഗികമായി ദമ്പതികളായിരിക്കുന്നു.വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വൈകുന്നേരം രശ്മികയുടെ കൊഡവ സമുദായ ആചാരങ്ങൾക്കനുസരിച്ചുള്ള ചടങ്ങുകളും നടക്കും. മാർച്ച് 4ന് ഹൈദരാബാദിലെ താജ് കൃഷ്ണയിൽ സിനിമാ മേഖലയിലെ പ്രമുഖർക്കായി വിവാഹ സൽക്കാരം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. പ്രണയം വിവാഹത്തിലൂടെ സാഫല്യം പ്രാപിച്ചതോടെ 'വി-രോഷ്' ആരാധകർ ആഘോഷമാക്കുകയാണ്.

ഏറെനാളായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് ഇരുവരുടെയും സമ്പത്താണ്.

രശ്മിക മന്ദാനയുടെ ആസ്തി ഏകദേശം 66 കോടി രൂപയാണ്. ഒരു സിനിമയ്ക്ക് ഏകദേശം 4 കോടി രൂപ പ്രതിഫലം ലഭിക്കുന്നു. 'ഡിയർ ഡയറി' എന്ന പെർഫ്യൂം ബ്രാൻഡും അവർക്കുണ്ട്. ബംഗളൂരു, കൂർഗ് (വിരാജ്പേട്ട്), ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിൽ വീടുകളുണ്ട്. റേഞ്ച് റോവർ സ്പോർട്ട്, ഔഡി Q3, മെർസിഡസ് ബെൻസ് C-ക്ലാസ് തുടങ്ങിയ ആഢംബര വാഹനങ്ങളും സ്വന്തമായുണ്ട്.

വിജയ് ദേവരകൊണ്ടയുടെ ആസ്തി 66 മുതൽ 70 കോടി രൂപ വരെയാണ്. ഒരു സിനിമയ്ക്ക് 12 മുതൽ 15 കോടി രൂപ വരെ പ്രതിഫലം ലഭിക്കുന്നു. 'റൗഡി വിയർ' എന്ന ഫാഷൻ ബ്രാൻഡും ഹൈദരാബാദ് ബ്ലാക്ക് ബോക്സ് വോളിബോൾ ടീമിന്റെ ഉടമസ്ഥതയും അദ്ദേഹത്തിനുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 15 കോടി രൂപയുടെ ബംഗ്ലാവുണ്ട്. ബിഎംഡബ്ല്യു 5 സീരീസ്, ഫോർഡ് മസ്താംഗ്, റേഞ്ച് റോവർ തുടങ്ങിയ വാഹനങ്ങളും ശേഖരത്തിലുണ്ട്.

ഇരുവർക്കും ആശംസകൾ!

Tags:
Next Story
Share it