Kaumudi Plus

വിവാഹ വാര്‍ത്ത സ്ഥിതീകരിച്ച് രശ്മികയും വിജയ് ദേവരക്കൊണ്ടയും;'വിരോഷിന്റെ കല്യാണം' എന്ന് ആരാധകർ

വിവാഹ വാര്‍ത്ത സ്ഥിതീകരിച്ച് രശ്മികയും വിജയ് ദേവരക്കൊണ്ടയും;വിരോഷിന്റെ കല്യാണം എന്ന് ആരാധകർ
X

ഒടുവിൽ വിവാഹ വാർത്തകളിൽ മൗനം വെടിഞ്ഞ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന് ഏറെക്കാലമായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈയ്യടുത്താണ് വിവാഹ വാർത്തകളും സജീവമാകുന്നത്. വിവാഹത്തിയ്യതിയും വേദിയുമൊക്കെ ചർച്ചയാകുമ്പോഴും താരങ്ങൾ മാത്രം മൗനം പാലിക്കുകയായിരുന്നു. ഒടുവിൽ രശ്മികയും വിജയിയും വിവാഹ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്.

തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് അറിയിച്ച താരങ്ങൾ ആരാധകർ ഇതുവരെ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും ചെയ്തു. ആരാധകർ തങ്ങൾക്ക് നൽകിയ വിരോഷ് എന്ന പേര് സ്വീകരിക്കുന്നതായും രശ്മികയും വിജയിയും അറിയിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരങ്ങളുടെ പ്രതികരണം.'ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുമ്പേ, ഞങ്ങൾക്കായി ഞങ്ങളെന്തെങ്കിലും തെരഞ്ഞെടുക്കും മമ്പേ നിങ്ങൾ അവിടെ ഉണ്ടായിരുന്നു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങൾ ഞങ്ങൾക്കൊരു പേര് നൽകി.

നിങ്ങൾ ഞങ്ങളെ വിരോഷ് എന്ന് വിളിച്ചു. ഇന്ന്, പൂർണ്ണഹൃദയത്തോടെ നിങ്ങൾക്കുള്ള ആദരമായി ഞങ്ങൾ ഒരുമിക്കുന്നതിന് ഞങ്ങൾ പേരിടുന്നു. ഞങ്ങൾ അതിനെ 'വിരോഷിന്റെ കല്യാണം' എന്നാണ് വിളിക്കുന്നത്. ഒത്തിരി സ്‌നേഹത്തോടെ ഞങ്ങളെ ചേർത്തുപിടിച്ചതിന് നന്ദി. നിങ്ങൾ എന്നും ഞങ്ങളുടെ ഭാഗമാണ്. ഏറ്റവും വലിയ കെട്ടിപ്പിടുത്തവും നിറയെ സ്‌നേഹവും' എന്ന കുറിപ്പാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്.റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 26 ന് ഉദയ്പൂരിൽ വച്ചാണ് വിവാഹം. താരങ്ങൾ ഉദയ്പൂരിലെത്തിയിട്ടുണ്ട്. തീർത്തും സ്വകാര്യ ചടങ്ങായിട്ടാണ് വിവാഹം നടത്തുക. പിന്നാലെ മാർച്ച് നാലിന് സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഹൈദരാബാദിൽ റിസപ്ഷനൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്ത് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

Next Story
Share it