Kaumudi Plus

മഹേഷ് ബാബുവിന്റെ സ്വഭാവത്തിൽ എല്ലാവരും കണ്ടുപഠിക്കേണ്ടതായ സവിശേഷതകളുണ്ടെന്ന് രാജമൗലി

മഹേഷ് ബാബുവിന്റെ സ്വഭാവത്തിൽ എല്ലാവരും കണ്ടുപഠിക്കേണ്ടതായ സവിശേഷതകളുണ്ടെന്ന് രാജമൗലി
X

സംവിധായകന്‍ എസ്.എസ്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രം വാരണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് കഴിഞ്ഞദിവസം ഹൈദരാബാദിൽ വെച്ച് നടന്നു .

റാമോജി ഫിലിംസിറ്റിയില്‍ നടന്ന വമ്പന്‍ പരിപാടിയിലൂടെ ചിത്രത്തിന്റെ പേരും ട്രെയിലറും പുറത്തുവിട്ടു .

ചിത്രത്തിൽ പൃഥ്വിരാജ്,പ്രിയങ്കചോപ്ര എന്നിവർ ശ്രദ്ധേയ കഥാപാത്രങ്ങളായെത്തുന്നുണ്ട് ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് വേദിയിൽ വെച്ച് സംവിധായകൻ രാജമൗലി നടൻ മഹേഷ്ബാബുവിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത് .

മഹേഷിന്റെ സ്വഭാവത്തിൽ ഒട്ടനവധി സവിശേഷതകൾ ഉണ്ടെന്നും അത് എല്ലാവരും കണ്ടു പേടിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു .

മഹേഷ്ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിനോ വരുമ്പോൾ ഫോൺ ഉപയോഗിക്കാറില്ലെന്നും എട്ടുമണിക്കൂർ സമയം ഒരു മടിയും കൂടാതെ ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .

ഷൂട്ട് കഴിഞ്ഞു തിരികെ പോകുമ്പോൾ മാത്രമേ മഹേഷ് ഫോൺ ഉപയോഗിക്കാറുള്ളൂ എന്നും രാജമൗലി കൂട്ടിച്ചേർത്തു .

മഹേഷ്ബാബുവിനെ ശ്രീരാമന്റെ വേഷത്തിൽ കണ്ടപ്പോൾ തനിക്ക് രോമാഞ്ചമുണ്ടായെന്നും ആ ചിത്രം പിന്നീട് വാൾപേപ്പറായി മാറ്റിയെന്നും പിന്നീട് അത് ആരും കാണാതെ തന്നെ നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു .

Next Story
Share it