ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ ; പ്രീ റിലീസ് ഇവന്റിൽ രാജമൗലിയും

ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിളി'ന്റെ പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കുന്നതിനായി സംവിധായകൻ എസ് എസ് രാജമൗലി കേരളത്തിലെത്തുന്നു. നാളെ വൈകുന്നേരം 6 മണിക്ക് കൊച്ചി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായാണ് രാജമൗലി എത്തുന്നത്. ഇന്ത്യൻ സിനിമയിൽ ഇരുപത്തി അഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ രാജമൗലി തന്നെയാണ് 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' ചിത്രം അവതരിപ്പിക്കുന്നതും.ചിത്രം ഒക്ടോബർ രണ്ടിന് ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് ഡോണ്ട് ട്രബിൾ ദ് ട്രബിൾ സംവിധാനം ചെയ്യുന്നത്. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.
Next Story

