Kaumudi Plus

മനുഷ്യത്വത്തേക്കാള്‍ വലുതല്ല രാഷ്ട്രീയം'; നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍

മനുഷ്യത്വത്തേക്കാള്‍ വലുതല്ല രാഷ്ട്രീയം; നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍
X

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് ആദ്യം പിന്തുണയുമായെത്തിയ സെലിബ്രിറ്റികളില്‍ ഒരാളാണ് വിസ്മയ മോഹന്‍ലാല്‍. ഈ നിലപാടിന് വലിയ കയ്യടികള്‍ ലഭിക്കുകയും ചെയ്തു. പല പ്രമുഖരും മടിച്ചു നില്‍ക്കുമ്പോഴും ധൈര്യത്തോടെ മുന്നോട്ട് വന്ന വിസ്മയയെ അഭിനന്ദിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു വിസ്മയയ്ക്ക്.തന്റെ നിലപാടിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. സംവിധായകനും നടനുമായ മേജര്‍ രവി വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് വരെ പറഞ്ഞു. വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ തുടക്കം കാണില്ലെന്ന് ചിലര്‍ ബോയ്‌ക്കോട്ട് ക്യാംപെയ്‌നും നടത്തി. എന്നാല്‍ വിമര്‍ശനങ്ങളും ആക്രമണങ്ങളുമൊന്നും വിസ്മയയുടെ നിലപാടിനെ സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് വസ്തുത.

രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളോട് പ്രതികരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. നാളെയും ഇതുപോലൊരു സാഹചര്യമുണ്ടായാല്‍ താന്‍ പ്രതികരിക്കുക ഇങ്ങനെ തന്നെയാകും എന്നാണ് വിസ്മയ മോഹന്‍ലാല്‍ പറയുന്നത്.''പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. നമ്മുടേതൊരു ജനാധിപത്യ രാജ്യമാണ്. ചോദ്യം ചെയ്യാനും, കേള്‍ക്കപ്പെടാനുമുള്ള അവകാശം നമുക്കുണ്ട്. ശക്തി പ്രയോഗിക്കുന്നതിന് പകരം ചര്‍ച്ചയാണ് വേണ്ടത്. രാഷ്ട്രീയം മനുഷ്യത്വത്തിന് അതീതമാകരുത്. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും, നാളെയും ഇങ്ങനെ സംഭവിച്ചാല്‍ ഞാന്‍ പ്രതികരിക്കുക ഇങ്ങനെ തന്നെയാകും'' എന്നാണ് വിസ്മയ മോഹന്‍ലാല്‍ പറഞ്ഞത്.

നേരത്തെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയറിയിച്ചുള്ള വിസ്മയയുടെ നിലപാട് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിസ്മയ പ്രതികരിച്ചത്. ജധാധിപത്യ രാജ്യം പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് വിസ്മയ ചോദിച്ചത്. ബല പ്രയോഗമല്ല, അവര്‍ പറയുന്നത് കേള്‍ക്കുകയാണ് വേണ്ടതെന്നുമാണ് വിസ്മയ പറഞ്ഞത്.

Next Story
Share it