ബോക്സ് ഓഫീസിൽ കുതിച്ച് 'പള്ളിച്ചട്ടമ്പി'

ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ ബോക്സ്ഓഫീസിൽ കുതിക്കുന്നു . പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയായാണ് വിഷു ദിനത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിയത്. കേരളത്തിലെ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം കാലഘട്ടത്തിന്റെ നൊസ്റ്റാൾജിയയും അതിനുള്ളിലെ മനുഷ്യബന്ധങ്ങളുടെ തീവ്രതയും അതിശയകരമായ വിധത്തിൽ പറഞ്ഞു പോകുന്നുണ്ട്.ഗ്രാമീണ പശ്ചാത്തലവും രാഷ്ട്രീയ ചലനങ്ങളും ചേർന്നൊരുക്കിയൊരുക്കിയിരിക്കുന്ന ചിത്രം വിമോചന സമരം കമ്മ്യൂണിസം ബൈബിൾ വചനങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി വിഷയങ്ങൾ പറഞ്ഞ് പോകുന്നുണ്ട്. ടി എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ പൃഥ്വിരാജിന്റെ വില്ലൻ കാമിയോ റോൾ മികച്ച ഇംപാക്ട് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷക ഘടകം ജേക്സ് ബിജോയ്‌യുടെ സംഗീത സംവിധാനമാണ് കൂടാതെ കാലഘട്ടത്തെ പൂർണ്ണതയോടെ പുനഃസൃഷ്ടിച്ച ആർട്ട് ഡിസൈനും, ആക്ഷൻ രംഗങ്ങളിലെ റിയലിസ്റ്റിക് ട്രീറ്റ്മെന്റും എല്ലാം ചേർന്ന് സ്ക്രീനിൽ ഒരു മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

