Kaumudi Plus

പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ആര്‍ബി ചൗധരി അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ആര്‍ബി ചൗധരി അന്തരിച്ചു
X

ചെന്നൈ: പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പർ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. അപകടത്തിന്റെ കുടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും. അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നതോടെ ചലച്ചിത്ര ലോകത്തെ പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.പ്രിയ സുഹൃത്തും സൂപ്പർ ഗുഡ് ഫിലിംസ് ഉടമയുമായ ആർബി ചൗധരി മികച്ചൊരു നിർമ്മാതാവ് എന്നതിലപ്പുറം വലിയ ഒരു മനുഷ്യനുമായിരുന്നെന്ന് രജനികാന്ത് പറഞ്ഞു. 'അനേകം യുവ സംവിധായകർക്ക് അദ്ദേഹം അവസരങ്ങൾ നൽകി.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.' രജനീകാന്ത് പറഞ്ഞു.'ഇതിഹാസ നിർമാതാവ് ആർബി. ചൗധരിയുടെ വിയോഗവാർത്ത കേട്ട് ഹൃദയം തകർന്നുപോയി. വർഷങ്ങളായി എനിക്ക് ദ്ദേഹത്തെ അറിയാം. അടുത്തിടെ 'ഗോഡ് ഫാദർ' എന്ന സിനിമയിൽ സൂപ്പർ ഗുഡ് ഫിലിംസിലൂടെ സഹകരിക്കാൻ സാധിച്ചു. നിരവധി പ്രതിഭകളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം ലിയ പങ്ക് വഹിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ആർബി ചൗധരി നൽകിയ സംഭാവനകൾ വാക്കുകൾക്ക് അതീതമാണ്.' ചിരിഞ്ജീവി പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവർത്തിച്ചിരുന്നത്. 1988 ലാണു സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ ആർ.ബി.ചൗധരി സിനിമകൾ നിർമിക്കാൻ തുടങ്ങിയത്. 1990-ൽ പുറത്തിറങ്ങിയ തമിഴ് സിനിമ 'പുതുവസന്തം' ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ചൗധരിക്ക് ലഭിച്ചു.

കെഎസ്. രവികുമാറിന്റെ ആദ്യ സിനിമയായ 'പുരിയാത പുതിർ' (1990) എന്ന ചിത്രവും ചൗധരി നിർമിച്ചു. ചേരൻ പാണ്ടിയൻ (1991), ഊർ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), കീർത്തിചക്ര (2006), മാരീസൻ (2025) തുടങ്ങിയവ ആർബി ചൗധരി നിർമിച്ച ചിത്രങ്ങളാണ്.

Next Story
Share it