Kaumudi Plus

"തുടരും "കണ്ടവരാരും അമൃത വർഷിണിയെ മറക്കില്ല

തുടരും കണ്ടവരാരും അമൃത വർഷിണിയെ മറക്കില്ല
X

തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തുടരും സിനിമയിലൂടെ ശ്രദ്ധേയമായ താരമാണ് അമൃത വർഷിണി .സിനിമയിൽ പവിത്ര ഷൺമുഖമായി മികച്ച പ്രകടനമാണ് അമൃത വർഷിണിയെന്ന കൊച്ചുമിടുക്കി കാഴ്ചവെച്ചത്. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ കൂടിയായ അമൃത റീൽസ് വീഡിയോകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഷൂട്ടിങ് അനുഭവങ്ങളും രസകരമായ ഓർമകളും പങ്കുവെക്കുകയാണ്അമൃത വർഷിണി .

എന്റെ മാമൻ ബിനു പപ്പു ചേട്ടന്റെ സുഹൃത്താണ്. അവർ തമ്മിലുള്ള സംസാരത്തിനിടയിൽ ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു. മാമൻ എന്റെ ഫോട്ടോ കൊടുത്തു. പിറ്റേദിവസം ഓഡീഷന് പോയി. രണ്ട് സിറ്റുവേഷൻ തന്ന് അഭിനയിക്കാനാണ് പറഞ്ഞത്. ബിനു ചേട്ടനും തരുൺ സാറുമായിരുന്നു ഓഡീഷൻ എടുത്തത്.

ആദ്യത്തെ സിറ്റുവേഷൻ ചേട്ടനെ കുറിച്ച് അച്ഛനോട് കുറ്റം പറയുന്നതായിരുന്നു. രണ്ടാമത്തേത് ബിനു ചേട്ടനൊപ്പം അപരിചിതൻ വീട്ടിലേക്ക് കയറി വരുമ്പോഴുള്ള ഭയം കാണിക്കാനുള്ളതായിരുന്നു. ബിനു ചേട്ടൻ കയറി വന്നപ്പോൾ ഓഡീഷനായിട്ട് പോലും ഞാൻ ശരിക്കും പേടിച്ച് പോയി. കരഞ്ഞു. അങ്ങനെയായിരുന്നു ഓഡീഷൻ. പക്ഷെ പിന്നീട് വിളിയൊന്നും വന്നില്ല. അപ്പോഴേക്കും രണ്ട്, മൂന്ന് ആഴ്ച കഴിഞ്ഞിരുന്നു. ശേഷം ഒരു ദിവസം കോൾ വന്നു. അന്ന് വീട്ടിൽ കുറച്ച് ​ഗസ്റ്റുള്ള ദിവസമായിരുന്നു.

സെലക്ടായി എന്ന് അറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു. പിന്നെ ഞാനും ബ്രദറും കൂടി തുള്ളിച്ചാടുകയായിരുന്നു. ഞങ്ങൾക്ക് ഭ്രാന്തായോയെന്ന് ​ഗസ്റ്റ് പോലും പേടിച്ചു അമ‍ൃത പറഞ്ഞു. ഞാൻ ചോറ്റാനിക്കര സ്വ​ദേശിയാണ്. ഒമ്പതം ക്ലാസ് പാസായി. ഇനി പത്താം ക്ലാസിലേക്കാണ്. അതിന്റേതായ ചില ഭയമൊക്കെയുണ്ട്.ലാൽ സാറിന്റെ മുഖവുമായി ഛായയുള്ള പെൺകുട്ടിയെയാണ് അവർ മകളായി അന്വേഷിച്ചിരുന്നത്. ലാൽ സാറിന്റെ മുഖവുമായി എനിക്ക് ഛായയുണ്ടെന്ന് അണിയറപ്രവർത്തർക്ക് തോന്നിയത് തന്നെ എനിക്ക് ഒരു കോംപ്ലിമെന്റാണ്. അതിൽ കൂടുതൽ ഇനി എന്തുവേണം. ലാലേട്ടനൊപ്പം ബാത്ത്റൂം സീനായിരുന്നു ആദ്യം എടുത്തത്. പിന്നീട് ബീറ്റ്റൂട്ട് കൊണ്ട് ലിപ്സ്റ്റിക്ക് ആക്കുന്ന സീനൊക്കെ എടുത്തു. അത് സോങ് കട്ടിന് വേണ്ടിയുള്ളതായിരുന്നു. ഒരു ഫാഷനബിൾ കുട്ടിയാണ് തുടരുമിൽ എന്റെ പവിത്ര. ലാലേട്ടനൊപ്പം അഭിനയിക്കാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ടെൻഷനും എക്സൈറ്റ്മെന്റും എല്ലാം ഉണ്ടായിരുന്നു. ശോഭനാ മാമിനൊപ്പം ചെയ്തപ്പോൾ വന്നതുപോലെ ഒരുപാട് ടേക്ക് ഞാൻ കാരണം എടുക്കേണ്ടി വരുമോയെന്ന ടെൻഷനായിരുന്നു. സിനിമയിലെ തന്നെ ആദ്യത്തെ ഷോട്ട് എനിക്ക് ശോഭന മാമിനൊപ്പമായിരുന്നു. അത് എന്നെ വെള്ളം കുടിപ്പിച്ച സീനായിരുന്നു. ഡയലോ​ഗും ഉണ്ടായിരുന്നു. പക്ഷെ ലാലേട്ടനൊപ്പമുള്ള ആദ്യ ഷോട്ടിൽ അധികം ഡയലോ​ഗ് ഉണ്ടായിരുന്നില്ല.അതിനിടയിൽ വേറൊരാൾ വന്ന് ലാൽ സാർ വിളിക്കുന്നുവെന്ന് പറഞ്ഞു.

ഞാൻ അദ്ദേഹത്തിന്റെ വാഹനത്തിൽ കയറാൻ പോയപ്പോൾ ഒരു ആന്റി ഓടി വന്നു. തിരുവനന്തപുരത്ത് നിന്ന് സാറിനെ കാണാൻ വന്നതാണ് നമ്പർ തരുമോ? വിളിച്ച് വെറുപ്പിക്കില്ല എന്നൊക്കെ ലാൽ സാറിനോട് പറഞ്ഞു. ഞാൻ തിരിച്ച് വിളിച്ച് വെറുപ്പിക്കും അതുകൊണ്ടാണ് നമ്പർ തരാത്തത് എന്നാണ് ലാൽ സാർ ആ ആന്റിക്ക് കൊടുത്ത മറുപടി. ശേഷമാണ് അദ്ദേഹം എന്നോട് ചോദിച്ചത് നിനക്ക് എന്റെ നമ്പർ വേണോയെന്ന്. ഞാൻ വേണമെന്ന് പറഞ്ഞപ്പോൾ അയ്യടാ... അങ്ങനെ ഇപ്പോൾ വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നമ്പർ നൈസായി ചോദിക്കാമെന്നാണ് കരുതി. പിന്നെ ഇനിയും സമയമുണ്ടല്ലോ. സിനിമയിലെ എന്റെ ഡയലോ​ഗ് ഡെലിവറി കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നി. എന്ത് ചെയ്താലും സംതൃപ്തിയില്ലാത്ത ആളാണ് താനെന്നും അമൃത വർഷിണി പറയുന്നു.

Next Story
Share it