Kaumudi Plus

ശ്രദ്ധേയമായി നിവിൻ പോളിയുടെ ‘പ്രതിഛായ’ ട്രെയിലർ

ശ്രദ്ധേയമായി നിവിൻ പോളിയുടെ ‘പ്രതിഛായ’ ട്രെയിലർ
X

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ‘പ്രതിഛായ’യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു .കഴിഞ്ഞ ദിവസമായിരുന്നു പ്രതിഛായയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ചിത്രത്തിൽ ബാലചന്ദ്രമേനോനും ഷറഫുദ്ധീനും ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നു .ഒരു പൊളിറ്റിക്കൽ ബാക്ക്ഡ്രോപ്പിലുള്ള സിനിമയാണെന്ന് ട്രൈലറിലൂടെ വ്യക്തമാകുന്നു .മാത്രമല്ല അച്ഛൻ - മകൻ റിലേഷൻ വളരെ രസകരമായി ചിത്രത്തിൽ പറയുന്നുണ്ട് .ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.പെരുന്നാൾ റിലീസായി ചിത്രം തിയയറ്ററുകളിലെത്തും എന്നാണ് സൂചന.

ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ,ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം – ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ – മനോജ് സി.എസ്

Next Story
Share it