Kaumudi Plus

നിവിൻ പോളിയുടെ 'പ്രതിഛായ' ഈ മാസം തിയറ്ററുകളിലേക്ക്

നിവിൻ പോളിയുടെ പ്രതിഛായ ഈ മാസം തിയറ്ററുകളിലേക്ക്
X

നിവിൻ പോളി, ബാലചന്ദ്ര മേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണൻ ബി രചനയും സംവിധാനവും നിർവഹിക്കുന്ന പ്രതിഛായ മാർച്ച് 26ന് തിയറ്ററുകളിലേക്ക്. രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ശക്തമായ ഫാമിലി ഡ്രാമയാണ് സിനിമ.ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനും ആർ ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് ചിത്രങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ഉണ്ണികൃഷ്ണൻ ബി തിരക്കഥാ രചനയിലേക്ക് തിരിച്ചു വരികയാണ്.

കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ഏറെ നാളുകളായി മലയാള സിനിമയിൽ കാണാത്ത ഴോണറായ പൊളിറ്റിക്കൽ ഡ്രാമ ​ഗണത്തിലാണ് ഈ ചിത്രം.സിനിമ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഷറഫുദ്ധീൻ, ആൻ അ​ഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത,

സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും ആയിരത്തിലേറെ പൊലീസുകാരേയും അണിനിരത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു.ഇത്രയും അധികം ആളുകളെ ഉൾപ്പെടുത്തി വലിയ സീക്വൻസ് മുമ്പ് മലയാളച്ചിത്രത്തിൽ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രം​ഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.

Next Story
Share it