Kaumudi Plus

നിവിന്‍ പോളിയും സംവിധായകന്‍ വിപിന്‍ ദാസും കൈകോർക്കുന്നു

നിവിന്‍ പോളിയും സംവിധായകന്‍ വിപിന്‍ ദാസും കൈകോർക്കുന്നു
X

ഇടവേളയ്ക്കും തുടർ പരാജയത്തിനും ശേഷം ബോക്‌സ് ഓഫീസിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് നിവിൻ പോളി. സർവ്വം മായ നേടിയ 150 കോടിയുടെ വിജയത്തിന്റെ തിളക്കത്തോടെയാണ് നിവിൻ പോളി 2026 ലേക്ക് കടന്നിരിക്കുന്നത്. പിന്നാലെ വന്ന ബേബി ഗേൾ പ്രതീക്ഷിച്ച വിജയം നൽകിയില്ലെങ്കിലും വരാനിരിക്കുന്ന സിനിമകൾ കാത്തിരിപ്പിന് വകയുള്ളതാണ്.നിവിൻ പോളിയുടേതായി അണിയറിയൊരുങ്ങുന്ന മറ്റൊരു സിനിമയെക്കുറിച്ചുള്ള വാർത്തകളും പുറത്ത് വരികയാണ്. നിവിൻ പോളിയും സംവിധായകൻ വിപിൻ ദാസും കൈ കോർക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജയ ജയ ജയ ജയ ഹേ, ഗുരുവായൂർ അമ്പലനടയിൽ എന്നീ സിനിമകളിലൂടെ ചിരിപ്പിച്ച് കയ്യടി നേടിയ സംവിധായകനാണ് വിപിൻ ദാസ്.കോമഡി കൈകാര്യം ചെയ്യാൻ നന്നായി അറിയുന്ന നായകനും സംവിധായകനും ഒരുമിക്കുന്നുവെന്ന വാർത്ത ആരാധകർക്ക് ആവേശമാവുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ ചിത്രീകരണം ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് സൂചനകൾ. നിലവിൽ പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ട്രോഫി എന്ന സിനിമയൊരുക്കുന്ന തിരക്കിലാണ് വിപിൻ ദാസ്.സംവിധായകൻ എന്നതിലുപരിയായി നിർമാതാവായും തിരക്കഥാകൃത്തായും വിപിൻ കയ്യടി നേടിയിട്ടുണ്ട്. വാഴ, വ്യസനസമേതം ബന്ധുമിത്രാദികൾ എന്നീ സിനിമകളൊരുക്കിയ വിപിൻ ദാസ് വാഴയുടെ തിരക്കഥാകൃത്തുമായിരുന്നു. വാഴയുടെ രണ്ടാം ഭാഗവും അണിയറയിലൊരുങ്ങുകയാണ്.

Next Story
Share it