Kaumudi Plus

കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക്;രൺവീർ സിങിന്റെ നായികയായി അരങ്ങേറ്റം

കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക്;രൺവീർ സിങിന്റെ നായികയായി അരങ്ങേറ്റം
X

കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നു . ലോകയുടെ ചരിത്ര വിജയത്തോടെ പാൻ ഇന്ത്യൻ റീച്ച് നേടി തിളങ്ങി നിൽക്കുകയാണ് കല്യാണി.

ഈയ്യടുത്ത് പുറത്ത് വന്ന ഡിവൈനൊപ്പമുള്ള സംഗീത വിഡിയോയും കല്യാണിയ്ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു.

പിന്നാലെയാണ് താരത്തിന്റെ ബോളിവുഡ് എൻട്രി. രൺവീർ സിങ് നായകനായ ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.

ജയ് മേഹ്ത സംവിധാനം ചെയ്യുന്ന സോമ്പി ത്രില്ലർ ആയ പ്രളയ് എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.

ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹൻസൽ മെഹ്തയും രൺവീർ സിങും ചേർന്നാണ് സിനിമയുടെ നിർമാണം.

രൺവീറിന്റെ ആദ്യ നിർമാണമാണ് പ്രളയ്. സമീർ നായരും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാകും.

ധുരന്ധർ നേടിയ വലിയ വിജയത്തിന്റെ തിളക്കുമായാണ് രൺവീർ സിങ് പ്രളയിലേക്ക് എത്തുന്നത്. 2025 ൽ ബോക്‌സ് ഓഫീസിൽ ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ച ചിത്രത്തിലെ പ്രധാന താരങ്ങൾ ഒരുമിക്കുന്ന ചിത്രമെന്ന സവിശേഷതയും ഇതോടെ പ്രളയ് നേടിക്കഴിഞ്ഞു.

തെലുങ്കിലൂടെ കരിയർ ആരംഭിച്ച് തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായി, ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളായി മാറിയ കല്യാണിയുടെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ് ബോളിവുഡ് എൻട്രി.

Next Story
Share it