Kaumudi Plus

റാം മുടങ്ങിയതില്‍ സങ്കടമുണ്ട്; വെളിപ്പെടുത്തി ജീത്തു ജോസഫ്

റാം മുടങ്ങിയതില്‍ സങ്കടമുണ്ട്; വെളിപ്പെടുത്തി ജീത്തു ജോസഫ്
X

മോഹൻലാൽ ജിത്തുജോസഫ് കൂട്ടുകെട്ടിൽ പുറത്തുവന്ന ദൃശ്യം പരമ്പരയും നേരുമൊക്കെ മലയാളി പ്രേക്ഷകർ കയ്യടികളോടെ സ്വീകരിച്ച സിനിമകളാണ്. ഇപ്പോഴിതാ ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്.മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ നിന്നും ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് റാം. ഷൂട്ടിങ് ആരംഭിച്ചുവെങ്കിലും പൂർത്തിയാക്കാൻ സാധിക്കാതെ പോയ ചിത്രമാണ് റാം. ഇതിനിടെ ഇരുവരും മറ്റ് സിനിമകൾ ചെയ്യുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് റാം വൈകിപ്പോകുന്നതെന്ന് പറയുകയാണ് ജീത്തു ജോസഫ്. ''റാം ഫിനാൻഷ്യൽ പ്രശ്‌നത്തിൽ കിടക്കുകയാണ്. വളരെ സങ്കടമുള്ളൊരു കാര്യമാണത്. ഒത്തിരി എഫേർട്ട് എടുത്തതും ഒത്തിരി പൈസയും മുടക്കിയ പ്രൊജക്ട് ആണത്. നിർമാതാക്കൾ തീരുമാനിക്കണം. യുകെ, മൊറോക്കോ, ഇന്ത്യയിലൊക്കെ ഷൂട്ട് ചെയ്തു. കുറച്ച് ഭാഗങ്ങൾ ടുണീഷ്യയിൽ ഷൂട്ട് ചെയ്യാനുണ്ട്. അത് ഭയങ്കര സങ്കടമായി പോയി. റെസ്യൂം ചെയ്ത് അതുപോലെ മേക്ക് ചെയ്യാൻ പറ്റിയാൽ റെലവൻസിന്റെ പ്രശ്‌നമില്ല. ഹെവി ആയ ലാർജർ ദാൻ ലൈഫ് ക്യാരക്ടറല്ല. ഒരാളുടെ യാത്രയും അയാളുടെ ഇമോഷൻസുമുള്ള സിനിമയാണ്.'' ജീത്തു പറയുന്നു.''രസകരമായ ആക്ഷൻ രംഗങ്ങളുള്ള ചിത്രം കൂടിയാണത്. വേറൊരു മൂഡിലാണ് അത് പറയാൻ ഉദ്ദേശിക്കുന്നത്. ടു പാർട്ട് സിനിമയാണ് റാം. അത് ഒന്നിച്ചെടുത്തു പോയി. ഞാൻ പറഞ്ഞതാണ് നമുക്കാദ്യം ഫസ്റ്റ് ഫിനിഷ് ചെയ്യാമെന്ന്. യുകെയിൽ തന്നെ ഫസ്റ്റും സെക്കൻഡും ഉണ്ട്. അവിടെ പോയപ്പോൾ തന്നെ രണ്ടും ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് മൊറോക്കോയിൽ പോയി ഇന്ത്യയിൽ വന്നു. എല്ലാം കൂട്ടി വന്നപ്പോൾ ഷൂട്ടിംഗ് നിർത്തി. 20-25 ദിവസമുണ്ടെങ്കിൽ റാം ആദ്യഭാഗം പൂർത്തിയാകും. മറ്റൊരു 25 ദിവസമുണ്ടെങ്കിൽ രണ്ടാം ഭാഗവും. ആകെ മൊത്തത്തിൽ ഒരു 50 ദിവസത്തെ ഷൂട്ട് മാത്രമാണ് വേണ്ടിയിരുന്നത്' എന്നും ജീത്തു പറയുന്നു.

Next Story
Share it