സുരാജിനെ നായകനാക്കി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിനു തുടക്കമായി

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കിജഗൻ ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി . വൗ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം വിലാസിനി സിനിമാസുമായി സഹകരിച്ചാണ് ഒരുങ്ങുന്നത്. നീക്കം സിനിമയുടെ രചയിതാവ് വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ പുരപ്പുഴ ശ്രീ പുതുച്ചിറക്കാവ് ദേവി ക്ഷേത്രത്തിൽ നടന്നു. ‘പ്രകാശൻ’ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിലെത്തുന്നത്.വിനയ് ഫോർട്ട് ചന്ദ്രൻ എന്ന കഥാപാത്രമായും മഞ്ജു പിള്ള ലക്ഷ്മി എന്ന കഥാപാത്രമായും എത്തുന്ന ചിത്രത്തിൽ, ദേവരാജ്, ടിസ് തോമസ്, ഡോ. വൃന്ദ മേനോൻ, ഭാനുമതി, അനഘ നാരായൺ, ജാഫർ ഇടുക്കി, ദിവ്യ എം. നായർ, നന്ദു, തെസ്നി ഖാൻ, നോബി, കൃഷ്ണപ്രഭ, സന്തോഷ് ത്രിവിക്രമൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

