Kaumudi Plus

ബാച്ചിലര്‍ പാര്‍ട്ടി 2വിലൂടെ ഹൻസിക കൃഷ്ണ അഭിനയരംഗത്തേക്ക് ചുവടു വെയ്ക്കുന്നു

ബാച്ചിലര്‍ പാര്‍ട്ടി 2വിലൂടെ ഹൻസിക കൃഷ്ണ അഭിനയരംഗത്തേക്ക് ചുവടു വെയ്ക്കുന്നു
X

സോഷ്യൽ മീഡിയയിലെ താരമാണ് ഹൻസിക കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഹൻസികയ്ക്ക് ഇന്ന് സോഷ്യൽ മീഡിയ ലോകത്ത് സ്വന്തമായൊരു ആരാധകവൃന്ദമുണ്ട്. ഹൻസിക പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമെല്ലാം അതിവേഗമാണ് വൈറലായി മാറുന്നത്.തന്റെ സഹോദരിമാർക്ക് പിന്നാലെ ഹൻസികയും നായികയായി ചുവടുവെക്കുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. ബാലതാരമായി നേരത്തെ അഭിനയിച്ചിട്ടുള്ള ഹൻസിക നായികയാകുന്നുവെന്ന വാർത്ത ആരാധകരിൽ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ യുവതാരം നസ്ലെന്റെ നായികയായിട്ടാണ് ഹൻസികയുടെ എൻട്രിയെന്നാണ് റിപ്പോർട്ടുകൾ.അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലർ പാർട്ടി D'EUX എന്ന ചിത്രത്തിലാണ് ഹൻസിക നസ്ലെന്റെ നായികയാകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ ലൂക്കയിൽ അഹാനയുടെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട് ഹൻസിക. കൃഷ്ണ കുമാറിന്റെ മക്കളിൽ സിനിമയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണ് ഹൻസിക. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലെത്തിയിരുന്നു.

Next Story
Share it