സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ;പിന്നാലെ ദുരന്തവും വിവാദങ്ങളും വിവാഹമോചനവും ;ഇളയദളപതിയുടെ പതനമോ?

നടനും ടിവികെ അധ്യക്ഷനുമായ ഇളയദളപതി വിജയ്‌യുടെ ഭാര്യ സംഗീത സൊർണലിങ്കം നൽകിയ വിവാഹമോചന ഹർജിയുടെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ആരാധകർ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ സിനിമ വിട്ട് പൂർണമായും രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയ വിജയ്‌യ്ക്ക് ഒന്നിനു പുറകേ ഒന്നായി തിരിച്ചടികൾ കിട്ടുകയാണല്ലോ എന്നാണ് ആരാധകർക്കിടയിലെ സംസാരം. വിജയ്‍യുടെ സ്വകാര്യ ജീവിതവും പ്രൊഫഷണൽ ജീവിതവും വിലയിരുത്തിയാണ് ഇത്തരം സംസാരം .കരിയറിന്റെ ഏറ്റവും പീക്കിൽ നിൽക്കുന്ന സമയത്തായിരുന്നു സിനിമയിൽ നിന്നുള്ള നടന്റെ വിരമിക്കൽ പ്രഖ്യാപനം. തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിലൊരാൾ എന്നു മാത്രമല്ല, തിയറ്ററുകളിലേക്ക് ആളുകളെ കയറ്റുന്ന കാര്യത്തിലും നടൻ മിടുക്കനായിരുന്നു. ക്രൗഡ് പുള്ളർ എന്ന പദം തന്നെ തമിഴകത്ത് ഏറ്റവും കൂടുതൽ യോജിക്കുക വിജയ് എന്ന നടനായിരിക്കും.
വിജയ് തന്റെ ഈ കടുത്ത തീരുമാനം മാറ്റി സിനിമയിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നത്.തിരിച്ചടികൾ ഒന്നൊന്നായി നിൽക്കവേ നടന്റെ വ്യക്തി ജീവിതവും പൊതുഇടങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു മുൻനിര നടിയുമായി താരത്തിന് വിവാഹേതര ബന്ധമുണ്ടെന്ന സംഗീതയുടെ വിവാഹമോചന ഹർജിയിലെ ആരോപണം നടന് വലിയ തിരിച്ചടിയായി മാറിയേക്കുമെന്നാണ് വിവരം. ചെങ്കൽപേട്ട് കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. ഏപ്രിൽ 20-ന് കോടതി കേസ് പരിഗണിക്കും. അന്ന് വിജയ്‌യോട് കോടതിയിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. എന്തായാലും തുടർച്ചയായി വിജയ്‌ക്കെതിരെ വരുന്ന ഇത്തരം തിരിച്ചടികൾ നടന് ശോഭനീയമായിരിക്കില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ

