മലയാള സിനിമ ചരിത്രത്തിലെ സ്വപ്നതുല്യ നേട്ടവുമായി ദൃശ്യം 3 ; പൂർത്തിയാകും മുൻപേ 350 കോടി ക്ലബ്ബിൽ

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘ദൃശ്യം 3’ നിർമ്മാണഘട്ടത്തിലിരിക്കെ 350 കോടി ക്ലബിൽ കയറിയെന്ന വെളിപ്പെടുത്തലുമായി പ്രമുഖ നിർമാതാവ് എം.രഞ്ജിത്ത്.
മനോരമ ഹോർത്തൂസിലെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് ദ് റൈസ്’ എന്ന ചർച്ചയിലാണ് എം രഞ്ജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .
പ്രി ബിസിനസ്സ് ഡീലിലൂടെ മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന നേട്ടവും ചിത്രം ഇതിനോടകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു .
ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ് .
അങ്ങിനെ നോക്കിയാൽ എത്രയോ ഉയരത്തിലാണ് മലയാള സിനിമ എത്തിയിരിക്കുന്നത് ,മികവുള്ള സിനിമകൾ കൂടുന്നുമുണ്ട് ,‘ദൃശ്യം 3’ യുടെ തിയറ്റർ, ഓവർസീസ്, ഡിജിറ്റർ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതോടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് ചിത്രം എത്തിച്ചേർന്നത്.രഞ്ജിത്ത് പറഞ്ഞു .

