Kaumudi Plus

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ദീപികയും രണ്‍വീറും

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി  ദീപികയും രണ്‍വീറും
X

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരദമ്പതിമാർ സന്തോഷ വാർത്ത പങ്കിട്ടത്. പ്രെഗ്നൻസി കിറ്റ് പിടിച്ച് നൽകുന്ന മകൾ ദുവയുടെ ചിത്രമാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. പോസിറ്റീവാണ് ടെസ്റ്റ് റിസൾട്ടെന്ന് ചിത്രത്തിൽ നിന്നും മനസിലാകുന്നുണ്ട്.ദീപികയുടേയും രൺവീറിന്റേയും കൈകളും ചിത്രത്തിൽ കാണാം. പോസ്റ്റ് അതിവേഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ദീപികയ്ക്കും രൺവീറിനും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പ്രിയങ്ക ചോപ്ര, സാമന്ത, അർജുൻ കപൂർ, പരിനീതി ചോപ്ര, അനന്യ പാണ്ഡെ തുടങ്ങിയ താരങ്ങൾ ആശംസ നേർന്നെത്തിയിട്ടുണ്ട്.ചേച്ചിയാകുന്ന ദുവയ്ക്കും സോഷ്യൽ മീഡിയ ആശംസ നേരുന്നുണ്ട്. 2024 സെപ്തംബർ എട്ടിനാണ് ദീപികയ്ക്കും രൺവീറിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ലാണ് രൺവീറും ദീപികയും വിവാഹിതരായത്. ഓൺ സ്‌ക്രീനിലെ ജനപ്രീയ ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു.

Next Story
Share it