ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു. ബാത്ത് റൂമില്‍ വീണതിനെ തുടര്‍ന്ന് തലയ്ക്കുണ്ടായ പരുക്കാണ് മരണകാരണം . 57 വയസായിരുന്നു. സംഭവ സമയം ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വീണ വിവരം രാവിലെ വരെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം സംശയം തോന്നിപ്പിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.ആക്ഷന്‍ ചിത്രങ്ങളിലൂടെ തന്റേതായൊരു ഇടം കണ്ടെത്തിയ സംവിധായകനായിരുന്നു സഞ്ജയ് ഗുപ്ത.1994 ല്‍ പുറത്തിറങ്ങിയ ആതിഷിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. 2002 ല്‍ പുറത്തിറങ്ങിയ കാണ്ഡെയാണ് സഞ്ജയ് ഗുപ്തയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. സിന്ദ, ദസ് കഹാനിയാന്‍, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, ഷൂട്ടൗട്ട് അറ്റ് വഡാല തുടങ്ങി നിരവധി ഹിറ്റുകളൊരുക്കിയിട്ടുണ്ട്.2017 ല്‍ ഹൃത്വിക് റോഷനെ നായകനാക്കി ഒരുക്കിയ കാബിലും വലിയ വിജയമായിരുന്നു. 2024 ല്‍ പുറത്തിറങ്ങിയ മിറാന്‍ഡ ബ്രദേഴ്‌സ് ആയിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സംവിധാനത്തിന് പുറമെ നിര്‍മാണത്തിലും സജീവമായിരുന്നു. ആസിഡ് ഫാക്ടറി, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, പ്ലാന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

