Kaumudi Plus

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ താന്‍ കണ്ട ഏറ്റവും മികച്ച ചിത്രം "ബാലൻ ";പ്രിയദർശൻ

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ താന്‍ കണ്ട ഏറ്റവും മികച്ച ചിത്രം ബാലൻ ;പ്രിയദർശൻ
X

ചിദംബരം ഒരുക്കുന്ന ചിത്രമാണ് ബാലൻ ദ ബോയ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ് .കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ താൻ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ബാലൻ എന്നാണ് പ്രിയദർശൻ പറയുന്നത്. 'നേരത്തെ ചിദംബരത്തോട് ഫോണിൽ വിളിച്ച് സംസാരിച്ച കാര്യം തന്നെയാണ്.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ബാലൻ. ആദ്യം തന്നെ ഇത് പറഞ്ഞു കഴിഞ്ഞാൽ ബാക്കി കാര്യങ്ങളെല്ലാം സമാധാനമായി പറയാം. സിനിമകൾ സംഭവിക്കുന്നതാണ്. ഒരു ഉഗ്രൻ സിനിമ എടുത്തു കളയാം എന്ന് വിചാരിച്ച് ഒരു സിനിമയെടുക്കാൻ സാധിക്കില്ല. ചിദംബരമാണ് സംവിധായകനെങ്കിലും എല്ലാവരും ചേർന്ന് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പിച്ചു കൊണ്ടുള്ള ചിത്രമായിട്ടാണ് എനിക്ക് തോന്നിയത്' പ്രിയദർശൻ പറയുന്നു.'എല്ലാത്തിലുമുപരിയായി ചിത്രത്തെ അതിശയകരമായ ടീം വർക്ക് എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ഈ ചിത്രത്തിൽ നമുക്ക് പരിചയമുള്ള ആരുമില്ലാതിരുന്നിട്ടും, വളരെ സ്ലോ ആയിട്ടുള്ള കഥ പറച്ചിൽ രീതി ആയിരുന്നിട്ടും പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്നുണ്ട്. ആ മാജിക് എന്താണെന്ന് അറിയാൻ സിനിമ ഒരിക്കൽ കൂടെ കാണേണ്ടതുണ്ട്.' എന്നും അദ്ദേഹം പറയുന്നു

ചിത്രം ജൂൺ 19 ന് തിയേറ്ററുകളിലെത്തും. ഫർസാന പാലത്തിങ്കൽ ആണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസും ചിത്രത്തിലുണ്ട്. സംവിധായകൻ ഗിരീഷ് എഡിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥാകൃത്ത്. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് നിർമാണം. സുഷിൻ ശ്യാമിന്റേതാണ് സംഗീതം. ഷൈജു ഖാലിജാണ് ഛായാഗ്രഹണം.

Next Story
Share it