Kaumudi Plus

ധുരന്ധറിലെ പാട്ട് രംഗം ചിത്രീകരിച്ചത് തന്റെ ആർത്തവനാളുകളിൽ ; അയേഷ ഖാന്‍

ധുരന്ധറിലെ പാട്ട് രംഗം ചിത്രീകരിച്ചത് തന്റെ ആർത്തവനാളുകളിൽ ; അയേഷ ഖാന്‍
X

പോയ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ധുരന്ധർ. പിന്നാലെ ഒടിടിയിലെത്തിയപ്പോഴും ചിത്രം ചർച്ചയായി മാറി. രൺവീർ സിങ് നായകനായ ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോർഡുകളും തകർത്താണ് ഒടിടിയിലെത്തിയത്. ചിത്രത്തിന്റെ മേക്കിങും താരങ്ങളുടെ പ്രകടനവും സംഗീതവുമെല്ലാം കയ്യടി നേടിയിരുന്നു.ധുരന്ധറിലെ ശരാരത്ത് എന്ന പാട്ടും അയേഷ ഖാന്റേയും ക്രിസ്റ്റൽ ഡിസൂസയുടേയും നൃത്തവും വലിയ ഹിറ്റായി മാറിയിരുന്നു. പാട്ട് രംഗം ചിത്രീകരിച്ചത് തന്റെ ആർത്തവനാളുകളിലായിരുന്നുവെന്നാണ് അയേഷ് ഖാൻ വെളിപ്പെടുത്തുന്നത്.

പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അയേഷ ഖാൻ മനസ് തുറന്നത്. താരത്തിന്റെ തുറന്ന് പറച്ചലിന് പിന്നാലെ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.രണ്ട് ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. അതികഠിനമായിരുന്നു. എന്റെ ആർത്തവനാളുകളിലായിരുന്നു ഷൂട്ട്. ആ ദിവസങ്ങളിൽ നമ്മളൊരിക്കലും മികച്ച അവസ്ഥയിലായിരിക്കില്ല. വീർത്തിരിക്കുന്നത് കാരണം ഞാൻ മികച്ച അവസ്ഥയിലായിരുന്നില്ല.

അങ്ങനെയായിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. രണ്ട് ദിവസം നല്ല തിരക്കായിരുന്നു. സമയം കുറവായിരുന്നു. നല്ല ക്ഷീണിതരായിരുന്നു. ഡാൻസ് ചെയ്ത് എല്ലുകൾ പോലും വേദനിക്കാൻ തുടങ്ങി. ആർത്തവനാളുകൾ ആയതിനാൽ എന്റെ വികാരങ്ങളും നിയന്ത്രണത്തിലായിരുന്നില്ല. ഒടുവിൽ ഞാൻ പൊട്ടിക്കരഞ്ഞു, ആനന്ദാശ്രൂവായിരുന്നു അത്'' എന്നാണ് താരം പറയുന്നത്.

സെറ്റിൽ എന്താണ് സംഭവിക്കുന്നതെന്നും ആരൊക്കെ ഉണ്ടായിരുന്നുവെന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എനിക്കും ക്രിസ്റ്റലിനും എവിടേയും നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ തന്നെ വിവാഹ രംഗങ്ങളും ഷൂട്ട് ചെയ്യേണ്ടിയിരുന്നുവെന്നാണ് അയേഷ ഖാൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ വൈറലായതോടെ സോഷ്യൽ മീഡിയ അഭിനന്ദനങ്ങളുമായെത്തുകയാണ്.

വേദനയിലും ഇത്ര എനർജിയോടെ ഡാൻസ് ചെയ്തതിന് അയേഷയെ അഭിനന്ദിക്കുകയാണ് ആരാധകർ. താരത്തിന്റെ ഡെഡിക്ഷേന് സല്യൂട്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ശാശ്വത് സച്ച്‌ദേവാണ് ശരാരത്ത് പാട്ടൊരുക്കിയത്. മധുബന്ധി ബാഗ്ചിയും ജാസ്മിൻ സൻഡ്‌ലാസും ചേർന്നാണ് ഗാനം ആലപിച്ചത്.

Next Story
Share it