വിവാഹത്തിന് വിജയ്‌യെ ക്ഷണിച്ച് അനിരുദ്ധ്;ചിത്രങ്ങൾ വൈറൽ

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് സിഇഒ കാവ്യ മാരനും വിവാഹിതരാകുന്നു .നവംബർ 11ന് ഗ്രീസിൽ വച്ചാണ് വിവാഹം . നവംബർ 21ന് ചെന്നൈയിൽ വച്ചാണ് വിവാഹ റിസപ്ഷൻ. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ വിവാഹം ക്ഷണിക്കാനായി അനിരുദ്ധും കാവ്യ മാരന്റെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.മുഖ്യമന്ത്രി വിജയ്‌യുടെ ഔദ്യോഗിക വസതിയിലെത്തിയാണ് വിവാഹം ക്ഷണിച്ചത്. അനിരുദ്ധും കലാനിധി മാരനും കാവേരിയും ചേർന്ന് വിവാഹ ക്ഷണക്കത്ത് മുഖ്യമന്ത്രി വിജയ്ക്ക് നൽകുന്ന ചിത്രങ്ങൾ വൈറലാണ്. നേരത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.മുഖ്യമന്ത്രി വിജയ്യ്ക്കൊപ്പം മറ്റ് രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും വിവാഹ വിരുന്നിൽ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലാനിധി മാരനും കാവേരി മാരനും നേരിട്ട് ക്ഷണിച്ചിരുന്നു. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കും വിവാഹ വിരുന്നിലേക്ക് ക്ഷണമുണ്ട്.ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

