Kaumudi Plus

അഭിഷേക് ബച്ചന്റെ 50-ാം ജന്മദിനം ;ആശംസകൾ നേർന്ന് ഐശ്വര്യ റായ് ബച്ചൻ

അഭിഷേക് ബച്ചന്റെ 50-ാം ജന്മദിനം ;ആശംസകൾ നേർന്ന് ഐശ്വര്യ റായ് ബച്ചൻ
X

ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് അഭിഷേക് ബച്ചൻ. അമ്പതാം വയസിലേക്ക് കടന്നിരിക്കുകയാണ് അഭിഷേക് ഇപ്പോൾ. അഭിഷേക് ബച്ചനെ ആശംസകൾ കൊണ്ട് മൂടുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരുമിപ്പോൾ. അഭിഷേകിന് പിറന്നാൾ ആശംസകൾ നേർന്ന് ഐശ്യര്യ റായ് ബച്ചൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. അഭിഷേകിൻറെ കണ്ണുകൾ മാത്രം കാണാവുന്ന ബാല്യകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യ ആശംസ നേർന്നിരിക്കുന്നത്.

‘പ്രിയപ്പെട്ട ബേബി- പപ്പായ്ക്ക് 50-ാം ജന്മദിനാശംസകൾ, സ്നേഹം, സമാധാനം, സന്തോഷം, സംതൃപ്തി, മികച്ച ആരോഗ്യം എന്നിവയോടെ ദൈവം അനുഗ്രഹിക്കട്ടെ. പ്രണയത്തിൻറെ സുവർണത്തിളക്കത്തോടെ തുടരുക.’ എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.

ധായ് അക്ഷര് പ്രേം കേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഐശ്വര്യയുമായി അഭിഷേക് ബച്ചൻ സൗഹൃദത്തിലാകുന്നത്. പിന്നീട് 'കുച്ച് നാ കഹോ'യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കൂടുതൽ അടുത്തു. 'ഉംറാവോ ജാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായി. 'ബണ്ടി ഔർ ബബ്ലി,' 'ഗുരു,' 'ധൂം-2' തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

2007 ൽ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011-ലാണ് മകൾ ആരാധ്യ ജനിക്കുന്നത്. അമിതാഭ് ബച്ചനും അഭിഷേകിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ആരാധകരുടെ സ്നേഹത്തിനും അനുഗ്രഹത്തിനും അദ്ദേഹം ബ്ലോഗിലൂടെ നന്ദി പറഞ്ഞു.

Next Story
Share it