നടി സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും വിവാഹിതരായി ;വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമൊരുവും വിവാഹിതരായി .
വിവാഹചിത്രങ്ങൾ സാമന്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു .
കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത് .
സാമന്തയെ പാൻ ഇന്ത്യൻ താരമാക്കിയ ഫാമിലി മാൻ സീരിസിന്റെ സംവിധായകരിൽ ഒരാളാണ് രാജ്. സാമന്തയും രാജും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വരുന്നത് 2024ലാണ്.
വാർത്തകൾക്കിടെ സാമന്ത രാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതും ചർച്ചയായി.
പിന്നീട് പലപ്പോഴായി സാമന്ത രാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
സാമന്ത നേരത്തെ നടൻ നാഗ ചൈതന്യയെ വിവാഹം കഴിച്ചിരുന്നു.
നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചിരുന്നു.
Next Story

