ആദ്യ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് നടി ലെന

തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് നടി ലെന. ആറാം ക്ലാസ് മുതലുള്ള പ്രണയമായിരുന്നു അതെന്നാണ് ലെന പറയുന്നത്. 23-ാം വയസിൽ വിവാഹിതരായ തങ്ങൾ പക്ഷെ 30-ാം വയസിലെത്തിയപ്പോഴേക്കും വിവാഹ മോചിതരായെന്നും ലെന പറയുന്നു.' 30-ാംവയസിലാണ് ഞാൻ ഡിവോഴ്‌സ് ആയത്. അതൊരു പ്രാക്ടിക്കൽ തീരുമാനം ആയിരുന്നു. 12 വയസിൽ തുടങ്ങിയ പ്രണയം തീരുന്നത് എന്റെ30-ാംവയസിലാണ്. ആദ്യ വിവാഹം ചെയ്തതിന് കാരണം മുൻഭർത്താവുമായി ഞാൻ ആറാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു എന്നതാണ്. സ്‌കൂൾ റൊമാൻസായിരുന്നു. അത് വിവാഹത്തിലെത്തി.'' എന്നാണ് ആദ്യ വിവാഹത്തെക്കുറിച്ച് ലെന പറയുന്നത്. എന്നാൽ വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന് തങ്ങൾ പിന്നീട് തിരിച്ചറിഞ്ഞുവെന്നാണ് ലെന പറയുന്നത്. അതോടെയാണ് ഇരുവരും പിരിയുന്നത്. പിരിഞ്ഞ ശേഷവും തങ്ങൾ നല്ല സുഹൃത്തക്കളായി തുടരുകയാണെന്നും ലെന പറയുന്നു. ഈയ്യടുത്തും കണ്ടതിനെക്കുറിച്ചും ലെന സംസാരിക്കുന്നുണ്ട്. ''ഞങ്ങൾക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി. നല്ല സുഹൃത്തുക്കളായിരുന്നു. അത് രസമായിരുന്നു. 23 വയസിലാണ് വിവാഹം ചെയ്തത്. രണ്ട് തലങ്ങളിലേക്കാണ് ഞങ്ങൾ വളർന്നത്. ഞങ്ങൾ രണ്ട് പേരുടെയും താൽപര്യം തീർത്തും വ്യത്യസ്തമായിരുന്നു'' എന്നാണ് ലെന പറയുന്നത്. .''ഞങ്ങൾ ഏഴര വർഷം വിവാഹിതരായിരുന്നു. വിവാഹമോചന സമയത്ത് വൈകാരികമായി ഒന്നും തോന്നിയില്ല. അതൊരു പ്രാക്ടിക്കൽ തീരുമാനമായിരുന്നു. ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് ഞങ്ങൾ വേർപിരിഞ്ഞത്. ഞങ്ങൾ സുഹൃത്തുക്കളാണ്. ഈയ്യടുത്തും മുൻഭർത്താവിനെ കണ്ടു.'' എന്നും ലെന പറയുന്നു.
സ്ത്രീകൾ പെട്ടെന്ന് പക്വതയിലെത്തും. എന്നാൽ അപ്പുറത്തുള്ള ടീനേജ് മൈൻഡുള്ളയാൾക്ക് ഫണ്ണായ കാര്യങ്ങൾ ചെയ്യണം. എന്തിനാണിത്ര സീരിയസ് ആകുന്നത്, നമുക്ക് റിലാക്‌സ് ആയി പോകാം എന്നായിരുന്നു മുൻ ഭർത്താവിന്റെ മനോഭാവമായിരുന്നുവെന്നും ലെന പറയുന്നു. വിവാഹ മോചനത്തിന് ശേഷം ഞാൻ സ്വയം പര്യാപ്തയായി. വിവാഹ സമയത്ത് സാമ്പത്തികമായി എനിക്ക് ഒന്നുമില്ലായിരുന്നുവെന്നും താരം പറയുന്നുണ്ട്. 2013 ലാണ് ലെന ആദ്യ വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീട് 2024 ൽ ലെന ആസ്‌ട്രോനോട്ട് ആയ പ്രശാന്ത് നായരെ വിവാഹം കഴിച്ചു.

