Kaumudi Plus

നടി ജനനി അയ്യർ വിവാ​ഹിതയായി;ആശംസകളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും

നടി ജനനി അയ്യർ വിവാ​ഹിതയായി;ആശംസകളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും
X

തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയമായ നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായ് റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായ് റോഷൻ. വിവാഹ ചിത്രങ്ങൾ നടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെയാണ് ജനനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ത്രീ ഡോട്‌സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യർ മലയാളത്തിലേക്ക് എത്തിയത്.പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും തിളങ്ങി. സെവൻത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നീ മലയാള ചിത്രങ്ങളിലും ജനനി അഭിനയിച്ചിട്ടുണ്ട്. ജനനിയുടെ കരിയറിൽ ഒരു വൻ ബ്രേക്ക് സംഭവിച്ചത് തെകിടി എന്ന തമിഴ് ചിത്രത്തിലെ 'വിൺമീൻ..' എന്ന് തുടങ്ങുന്ന പാട്ടിന് ശേഷമാണ്.എന്നാൽ നായികാ വേഷങ്ങൾ അധികം ലഭിക്കാതിരുന്നതിനാൽ സഹനടി വേഷങ്ങളിലേക്കും നടി ചുരുങ്ങി. ബിഗ് ബോസ് തമിഴ് സീസൺ 2 വിൽ തേർഡ് റണ്ണറപ്പായിരുന്നു താരം. മോഡലിങ്ങിലൂടെ അഭിനയജീവിതം ആരംഭിച്ച ജനനി 150 ഓളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Next Story
Share it