Kaumudi Plus

നടി അമൃത നായര്‍ വിവാഹിതയായി

നടി അമൃത നായര്‍ വിവാഹിതയായി
X

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായര്‍ വിവാഹിതയായി. . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു താരം വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അഖില്‍ ആണ് വരന്‍. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.അമൃതയുടെ വരന്‍ ആരെന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വരന്‍ ആരെന്നത് സര്‍പ്രൈസ് ആയി വച്ചിരിക്കുകയായിരുന്നു അമൃത. വിവാഹ ദിവസം വിഡിയോകളും ചിത്രങ്ങളും പുറത്ത് വന്ന ശേഷമാണ് വരന്‍ ആരെന്ന് ആരാധകര്‍ അറിഞ്ഞത്. ബിസിനസുകാരനാണ് അഖിലെന്നാണ് വിവാഹ ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ അമൃത പറഞ്ഞത്.പരമ്പരകളിലൂടെയാണ് അമൃത താരമാകുന്നത്. ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമൃത ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഷോകളുടേയും വെബ് സീരീസുകളുടേയും ഭാഗമായി. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പുറത്ത് വന്നതോടെ ആശംസകളുമായി ആരാധകരും താരങ്ങളുമെല്ലാം ഓടിയെത്തുകയാണ്.

Next Story
Share it