Kaumudi Plus

ഇന്ത്യൻ സിനിമാചരിത്രത്തിലെ ക്ലാസ്സിക് ;'ശങ്കരാഭരണം' റീ റിലീസിനെത്തുന്നു

ഇന്ത്യൻ സിനിമാചരിത്രത്തിലെ ക്ലാസ്സിക് ;ശങ്കരാഭരണം റീ റിലീസിനെത്തുന്നു
X

കെ വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക് സംഗീതചലച്ചിത്രങ്ങളിലൊന്നായ ‘ശങ്കരാഭരണം’ നവംബറിൽ വീണ്ടും തിയറ്ററുകളിലെത്തുന്നു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷികബന്ധങ്ങളുടെ ആഴവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രമായിരുന്നു ശങ്കരാഭരണം .മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4K അൾട്ര എച്ച്ഡി ദൃശ്യമികവിൽ 7.1 സറൗണ്ട് സൗണ്ട് മികവിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ ഡിജിറ്റൽ പതിപ്പ് ഒരുക്കിയിരിക്കുന്നത് ശ്രീലാൽ ദേവരാജാണ്.പീപ്പിൾസ് ഫിലിം അക്കാദമിയും ചാനൽ ഫൈവും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്. ‘ശങ്കരാഭരണം’ . ജെ വി സോമയാജുലു, മഞ്ജു ഭാർഗവി, രാജ്യ ലക്ഷ്മി, തുളസി, ചന്ദ്രമോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇന്നും മായാത്ത അനുഭവമാണ്.കെ വി മഹാദേവന്റെ അനശ്വര സംഗീതവും എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക ആലാപനവും ചിത്രത്തിലെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നു. ചിത്രത്തിലെ ശങ്കരാ…നാദശരീരാ പരാ എന്നു തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനം സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന അനശ്വര ഗാനങ്ങളിലൊന്നാണ്. തലമുറകൾ പിന്നിട്ടിട്ടും ഈ ഗാനവും ചിത്രത്തിലെ മറ്റു സംഗീതമുഹൂർത്തങ്ങളും ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

Next Story
Share it