98-ാമത് ഓസ്‌കര്‍ പുരസ്കാരം : നേട്ടം കൊയ്ത് പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ചിത്രം വണ്‍ ബാറ്റില്‍ അഫ്റ്റര്‍ അനദര്‍

ലോസ് ഏഞ്ചൽസ്: 98-ാമത് ഓസ്‌കർ പുരസ്‌കാരങ്ങളിൽ നേട്ടം കൊയ്ത് പോൾ തോമസ് ആൻഡേഴ്‌സൺ ചിത്രം വൺ ബാറ്റിൽ അഫ്റ്റർ അനദർ. മികച്ച ചിത്രം, മികച്ച സംവിധായകൻ തുടങ്ങി ആറ് പുരസ്‌കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്. എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്‌കാരങ്ങളും 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' നേടി.സിന്നേഴ്‌സിലെ പ്രകടനത്തിന് മൈക്കിൾ ബി ജോർദൻ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഹാംനെറ്റിലെ വേഷച്ചിന് ജെസി ബക്ലിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. തനിക്ക് ലഭിച്ച പുരസ്‌കാരം അമ്മമാരുടെ പ്രക്ഷുബ്ധമായ മനസുകൾക്ക് സമർപ്പിക്കുന്നകായി ജെസി ബക്ലി പ്രതികരിച്ചു.
പുരസ്‌കാരം ഏറ്റവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് ജെസി ബക്ലിന്റെ വൈകാരിക പ്രതികരണം. ഗോഡ് ഈസ് ഗുഡ് എന്നായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച മൈക്കിൾ ബി ജോർദന്റെ പ്രതികരണം.'സിന്നേഴ്‌സി'ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്‌കർ നേടിയ ഓട്ടം ഡ്യൂറൾഡ് അർക്കപോ ഇത്തവണ ചരിത്രം കുറിച്ചു. ഛായാഗ്രഹണത്തിന് ഓസ്‌കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം. വൺ ബാറ്റിൽ ഓഫ് അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആമി മാഡിഗൻ മികച്ച സഹനടിയായി. വെപ്പൺസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. കെപോപ്പ് ഡെമോൺ ഹണ്ടേഴ്‌സ് ആണ് മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം. ദി ഗേൾ ഹു ക്രൈഡ് പേൾസ് മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള പുരസ്‌കാരം അവതാർ: ഫയർ ആൻഡ് ആഷിന്. 'സിന്നേഴ്സ്' ലൂടെ റയാൻ കൂഗ്ലർ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.'ദി സിംഗേഴ്‌സ്', 'ടു പീപ്പിൾ എക്സ്ചേഞ്ചിംഗ് സലൈവ' മികച്ച ലൈവ്-ആക്ഷൻ ഷോർട്ട് (ടൈ) പുരസ്‌കാരങ്ങൾ നേടി. 'ഒന്ന് ബാറ്റിൽ ഓഫ് ഒൺടണ്ണിലൂടെ കസാൻഡ്ര കുലുക്കുൻഡിസ് മികച്ച കാസ്റ്റിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മേക്കപ്പ് & ഹെയർസ്റ്റൈലിംഗ് വിഭാഗത്തിൽ മൈക്ക് ഹിൽ, ജോർദാൻ സാമുവൽ, ക്ലിയോണ ഫ്യൂറി (ഫ്രാങ്കൻസ്റ്റൈൻ) പുരസ്‌കാരം സ്വന്തമാക്കി. കേറ്റ് ഹാവ്‌ലി (ഫ്രാങ്കൻസ്റ്റൈൻ) മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.

