Kaumudi Plus

ഇടതുപക്ഷം കേരളത്തിലെ ജനമനസ്സുകളിൽ ;പി എ മുഹമ്മദ് റിയാസ്

ഇടതുപക്ഷം കേരളത്തിലെ ജനമനസ്സുകളിൽ ;പി എ മുഹമ്മദ് റിയാസ്
X

കോഴിക്കോട് :തിരഞ്ഞെടുപ്പ് വിജയപ്രതീക്ഷയിലെ ആത്മവിശ്വാസം സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് .

കേരളത്തിലെ ഇടതുപക്ഷം സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി .

സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുകയും അതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു .

ഒരു കുടുംബയോഗത്തിൽ പ്രസംഗിച്ച് മടങ്ങവെ പ്രായമായ ചിരുത എന്ന അമ്മ എന്നെവന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു ‘ക്ഷേമപെൻഷൻ 2000 ആക്കിയ മുഖ്യമന്ത്രിക്ക് അഭിവാദ്യം അറീക്കണേ മോനെയെന്ന്’.

ഇത്തരത്തിലുള്ള സാധാരണക്കാരുടെ വാക്കുകളാണ് സർക്കാരിന് മുന്നോട്ട് പോകുന്നതിനുള്ള ഊർജ്ജവും ആത്മവിശ്വാസവും .

റിയാസ് പറഞ്ഞു .

കേരളത്തിൽ ക്ഷേമപെൻഷൻ കൊണ്ടുവന്നത് എൽ ഡി എഫ് സർക്കാർ ആണെന്നും അതിനാൽ കേരളത്തിലെ മുപ്പത്തിയൊന്നു ലക്ഷം വരുന്ന സ്ത്രീജനങ്ങൾക്കും പെൻഷന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു .

നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ആരംഭിച്ച ക്ഷേമ പെൻഷൻ പിണറായിവിജയൻ,വി എസ് എന്നീ ഇടതുപക്ഷ മുഖ്യമന്ത്രിമാരുടെ കാലത്ത് മാത്രമാണ് വർധിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മറ്റ് രാഷ്ട്രീയകാര്യങ്ങളെക്കാൾ കൂടുതൽ ചർച്ചചെയ്യേണ്ടത് വികസനരാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി .

ഏറ്റവും മികച്ച പ്രചാരണപരിപാടി കുടുംബയോഗമാണ്.

ദിവസേന പതിനഞ്ച് യോഗങ്ങളിൽ സംസാരിക്കും. പതിനായിരം ആൾ പങ്കെടുക്കുന്ന വലിയ പൊതുപരിപാടിയെക്കാൾ ജനങ്ങളോട് നേരിട്ടുസംസാരിച്ച് അവരുടെ പരാതികളും അഭിന്ദനങ്ങളും അറിഞ്ഞ് അവയ്ക്ക് മറുപടി നൽകുന്നു.

രാത്രി ഏറെവൈകിയാണ് കുടുംബയോഗങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നത്.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട സ്ഥാപനങ്ങളും എൽഡിഎഫ് ഇക്കുറി തിരിച്ചുപിടിക്കും എന്ന ഉറച്ച ആത്മവിശ്വാസമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത് .

Next Story
Share it