Kaumudi Plus

എന്താണ് , 'ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ' ;അറിയാം ലക്ഷണങ്ങൾ

എന്താണ് , ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ ;അറിയാം ലക്ഷണങ്ങൾ
X

ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ ഉള്ളവർക്ക് ജോലി, പഠനം, കുടുംബജീവിതം എന്നിവ സാധാരണ പോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് ഇവരുടെ മാനസിക ബുദ്ധിമുട്ട് തിരിച്ചറിയാൻ പ്രയാസമാണ്. ചിലപ്പോൾ രോഗിക്ക് തന്നെ ഇത് വിഷാദമാണെന്ന് മനസ്സിലാകാതെ പോകും.

പ്രധാന ലക്ഷണങ്ങൾ

ദിവസത്തിൻ്റെ ഭൂരിഭാഗം സമയവും ശൂന്യത അനുഭവപ്പെടുക.

സന്തോഷം നൽകുന്ന കാര്യങ്ങളിൽ പോലും താൽപര്യം കുറയുക.

സ്ഥിരമായ ക്ഷീണം.

ഉറക്കക്കുറവോ അമിത ഉറക്കമോ.

വിശപ്പിൽ മാറ്റം.

ജോലികൾ പൂർത്തിയാക്കുന്നുണ്ടെങ്കിലും അതിൽ സന്തോഷം തോന്നാതിരിക്കുക.

സ്വയം വിമർശിക്കുക.

ചെറിയ കാര്യങ്ങൾ പോലും വലിയ സമ്മർദ്ദമായി അനുഭവപ്പെടുക.

ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.

ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ കുറയുക.

ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ ഉള്ളവർ സ്വന്തം വികാരങ്ങളെ മറച്ചുവെച്ച് ജീവിക്കാൻ വളരെക്കാലമായി ശീലിച്ചിരിക്കാം. അതുകൊണ്ട് തന്നെ ചുറ്റുമുള്ളവർക്ക് ഇവർക്ക് സഹായം ആവശ്യമാണെന്ന് തിരിച്ചറിയണമെന്നില്ല. ചികിത്സ വൈകുന്നത് ഗുരുതരമായ ഡിപ്രഷനിലേക്ക് പോകാനോ, ജോലിയിലെ പ്രകടനം കുറയാനോ, ഉത്കണ്ഠാ രോഗങ്ങൾ വർധിപ്പിക്കാനോ കാരണമാകാം. സ്വയം ചികിത്സ നടത്തുന്നതിനേക്കാൾ വിദഗ്ധന്റെ വിലയിരുത്തലാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഹൈ-ഫങ്ഷനിംഗ് ഡിപ്രഷൻ പലപ്പോഴും മറ്റുള്ളവർക്കും രോഗിക്ക് തന്നെയും തിരിച്ചറിയാൻ പ്രയാസമുള്ള അവസ്ഥയാണ്. ജീവിതത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ശൂന്യതയും നിരന്തരമായ ദുഃഖവും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. നേരത്തേ തിരിച്ചറിയുകയും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുകയും ചെയ്യുന്നത് ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

Next Story
Share it