Kaumudi Plus

എന്താണ് സൈക്ലോസ്പോറ കയെറ്റനെൻസിസ്?

എന്താണ് സൈക്ലോസ്പോറ കയെറ്റനെൻസിസ്?
X

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഹൃത്വിക് റോഷന്റെ കാമുകിയും നടിയുമായ സബ ആസാദ് തൻ്റെ വളരെ മോശമായ ആരോഗ്യ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞത് . ഇതിന് പിന്നാലെ 'സൈക്ലോസ്പോറ കയെറ്റനെൻസിസ്' എന്ന അണുബാധയെ കുറിച്ചുള്ള അന്വേഷണത്തിലാണ് സോഷ്യൽമീഡിയ.വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുകയും സ്വന്തമായി വെള്ളം കരുതുകയും ചെയ്യുന്ന തനിക്ക് പോലും ഈ അണുബാധ ഉണ്ടായതിൽ താരം അത്ഭുതം പ്രകടിപ്പിച്ചു. പച്ചക്കറികളും ഇലക്കറികളും കഴുകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സബ നിർദ്ദേശിക്കുന്നു. പച്ചക്കറികൾ കഴുകാൻ താൻ ഇപ്പോൾ ബേക്കിങ് സോഡ ഉപയോഗിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

എന്താണ് സൈക്ലോസ്പോറ കയെറ്റനെൻസിസ്?

മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിലെത്തുന്ന ഒരുതരം പാരസൈറ്റാണ് സൈക്ലോസ്പോറ. ഇത് കുടലിനെ ബാധിക്കുകയും കടുത്ത വയറിളക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ അണുബാധ കൂടുതലായി കണ്ടുവരുന്നത്.

ലക്ഷണങ്ങൾ

നിർത്താതെയുള്ള വയറിളക്കം

കടുത്ത ക്ഷീണവും തളർച്ചയും

വയറുവേദനയും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും

വിശപ്പില്ലായ്മ, ഭാരം കുറയലും

മനംപുരട്ടലും ചെറിയ പനിയും

Next Story
Share it