Kaumudi Plus

51-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്ന ദളപതിയുടെ ഫിറ്റ്നസ് സീക്രട്ട്

51-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്ന ദളപതിയുടെ ഫിറ്റ്നസ് സീക്രട്ട്
X

സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും വിജയക്കൊടി പാറിച്ച വിജയ്‌യുടെ വ്യക്തിജീവിതം തികച്ചും ലളിതമാണ്.കഠിനമായ വെയിലിലും തളരാതെ ജനങ്ങളെ ഒപ്പം ചേർത്ത അദ്ദേഹത്തിന്റെ ചുറുചുറുക്കിനും കായികക്ഷമതയ്ക്കും പിന്നിൽ അച്ചടക്കമുള്ള ജീവിതശൈലിയാണ്.

അമിതമായി കൊഴുപ്പടിയാൻ സമ്മതിക്കാത്ത ടോൺ ചെയ്‌തെടുത്ത ശരീരമാണ് വിജയ്‌യുടേത്.

രാവിലെ 10-40 മിനിറ്റ് നീണ്ടു നിൽക്കുന്ന മിതമായ കാർഡിയോ വ്യായാമങ്ങൾ. ഇത് ഹൃദയത്തിന്റെ ആരോഗ്യവും സ്റ്റാമിനയും ഊർജത്തിന്റെ തോതുമൊക്കെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചയാപചയം നിലനിർത്താനും ഈ കാർഡിയോ വ്യായാമം ഗുണകരമാണ്.

കാർഡിയോ, വാം അപ്പുകൾക്ക് ശേഷം മിതമായ തോതിലുള്ള ഭാരങ്ങൾ ഉപയോഗിച്ചുള്ള സ്‌ട്രെങ്ത് ട്രെയ്‌നിങ്.

സിനിമകളിലെ പല ആക്ഷനുകൾക്കുമായി ശരീരത്തെ പാകപ്പെടുത്തുന്നതിന് ഫങ്ഷനൽ ഫിറ്റ്‌നസിനാണ് വിജയ് പ്രാധാന്യം നൽകുന്നത്. പോസ്ചർ മെച്ചപ്പെടുത്താനും സിനിമയ്ക്ക് അത്യാവശ്യമായ മെയ് വഴക്കം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.ജിമ്മിൽ പോകാൻ പറ്റാത്ത ദിവസങ്ങളിൽ കൂടുതൽ നടന്നും സ്‌ട്രെച്ച് ചെയ്തും ശാരീരികമായ അധ്വാനം വേണ്ടി വരുന്ന കാര്യങ്ങൾ ചെയ്തും കലോറി കുറയ്ക്കാറുണ്ട്.

വോട്ട് ചെയ്യാനും പ്രചാരണത്തിനുമൊക്കെ സൈക്കിളിൽ കറങ്ങുന്ന താരത്തിന് സൈക്ലിങ്ങിനോടും താത്പര്യമുണ്ട്. സിനിമയിൽ മികച്ച ഡാൻസറായി പേരെടുത്ത വിജയ്ക്ക് നൃത്തവും മെയ് വഴക്കം നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു വർക്ക് ഔട്ടാണ്.വിജയ്‌യുടെ ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം വീട്ടിലെ ഭക്ഷണമാണ്. ഇഡ്ഡലി, മുട്ട, പഴങ്ങൾ, പീനട്ട് ബട്ടർ, ഇളനീര്, ചോറ്, പച്ചക്കറികൾ, ചിക്കൻ, മീൻ, സൂപ്പ്, സലാഡ് എന്നിങ്ങനെ എല്ലാം കഴിക്കാറുണ്ട്. മട്ടൻ ബിരിയാണിയും മധുരവുമൊക്കെ ഇഷ്ടമാണെങ്കിലും മിതമായ തോതിൽ മാത്രമേ കഴിക്കാറുള്ളൂ.

അധികമായി എണ്ണ ചേർന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ജങ്ക് ഫുഡുമെല്ലാം വിജയ് കർശനമായി ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തന്നെ രാത്രി ഭക്ഷണം കഴിക്കുന്ന താരം നല്ല ഉറക്കത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല.

Next Story
Share it