സൂര്യാഘാതവും സൂര്യാതാപവും ;മുൻകരുതലുകൾ സ്വീകരിക്കുക പ്രധാനം

ഏപ്രിൽ-മെയ് മാസത്തിൽ ആരംഭിക്കേണ്ട വേനൽ ചൂട്, ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ എത്തി. കനത്ത ചൂടിൽ പുറത്തിറങ്ങുമ്പോൾ സൂര്യാഘാതവും സൂര്യാതപവും (Sun Poisoning and Sunburn) ഏൽക്കാതെ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.സൂര്യപ്രകാശം നമ്മുടെ ആരോഗ്യത്തിന് വളരെ നിർണായകമാണ്. എന്നാൽ അമിതമായാൽ അത് സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് കാരണമാകും. എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ?
സൂര്യാഘാതവും സൂര്യാതപവും തമ്മിലുള്ള വ്യത്യാസം
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്ന് മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങൾ തകരാറിലാവുന്നു. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുന്നതോടെ ശരീരത്തിന്റെ പല നിർണായകമായ പ്രവർത്തനങ്ങളും തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.സൂര്യാഘാത ലക്ഷണങ്ങൾ
ശരീരോഷ്മാവ് ഉയരുക
ചർമം വരണ്ടുപോകുക
ശ്വസനപ്രക്രിയ സാവധാനമാകുക
മാനസിക പിരിമുറുക്കം
തലവേദന
പേശിമുറുകൽ
കൃഷ്ണമണി വികസിക്കൽ
ക്ഷീണം,
ചുഴലിരോഗലക്ഷണങ്ങൾ
ബോധക്ഷയം
സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
സൂര്യാതപം ലക്ഷണങ്ങൾ
അമിതമായ വിയർപ്പ്
വിളർച്ച
പേശീവലിവ്
ശക്തിയായ ക്ഷീണം
തലകറക്കം
തലവേദന
ഓക്കാനവും ഛർദ്ദിയും
ബോധം കെട്ടുവീഴുക
വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുദ്ധജലം ധാരാളം കുടിക്കുക
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ജോലി സമയം ക്രമീകരിക്കുക
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകുന്ന രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക.
വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.സൂര്യാഘാതം, സൂര്യാതപം- ലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്
രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം.
ചൂടു കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക
കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റുക
കാലുകൾ ഉയർത്തിവെക്കുക,
വെള്ളത്തിൽ നനച്ച തുണി ദേഹത്തിടുക,
വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരങ്ങൾ നൽകുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഡോക്ടറെ കണ്ട് ഉടൻ ചികിത്സയെടുക്കണം.

