സ്‌ട്രോക്ക് തടയാം ; വ്യക്തമായ മുൻകരുതലിലൂടെ

പ്രായവും ജനിതകവും സ്‌ട്രോക്ക് സാധ്യത വർധിപ്പിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ്. ഒരുപക്ഷെ ഇവയെ തിരുത്താൻ സാധിക്കില്ലെങ്കിലും മറ്റ് ഘടകങ്ങളെ നിയന്ത്രിച്ചു നിർത്താവുന്നതാണ്.
എന്താണ് സ്‌ട്രോക്ക്
തലച്ചോറിനുണ്ടാകുന്ന അറ്റാക്കാണ് സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. സ്ട്രോക്ക് സംഭവിക്കുമ്പോൾ മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്‌സിജൻ ലഭ്യമാകാതെ വരികയും തുടർന്ന് അവ നശിച്ചു പോകുകയും ചെയ്യുന്നു. ഇതു മൂലം ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാകുന്നു.
സ്‌ട്രോക്ക് എങ്ങനെ തടയാം
മുൻകരുതലാണ് പ്രധാനം
പക്ഷാഘാതം ഒഴിവാക്കാൻ ഏഴ് വഴികൾ
രക്തസമ്മർദം നിയന്ത്രിക്കുക
ഉയർന്ന രക്തസമ്മർദം ഒരു വലിയ ഘടകമാണ്. നിയന്ത്രിച്ചില്ലെങ്കിൽ ഇത് സ്ട്രോക്ക് സാധ്യത നാല് മടങ്ങ് വരെ വർധിപ്പിക്കാം. 120/80 ൽ താഴെ രക്തസമ്മർദം നിലനിർത്തുക എന്നതായിരിക്കണം ലക്ഷ്യം.
ഭക്ഷണത്തിലെ ഉപ്പ് ഒരു ദിവസം 1,500 മില്ലിഗ്രാമിൽ കൂടരുത് (ഏകദേശം അര ടീസ്പൂൺ).
ബർഗറുകൾ, ചീസ്, ഐസ്ക്രീം തുടങ്ങിയ ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങൾ ഒഴിവാക്കുക.
ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം, ദിവസവും ധാന്യങ്ങളും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും കഴിക്കുക.
പക്ഷാഘാതം തിരിച്ചറിയാൻ F-A-S-T ടെക്നിക്
ലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയാതെ പോകുന്നതാണ് പലരും പക്ഷാഘാതത്തെ തിരിച്ചറിയാൻ വൈകിപ്പിക്കുന്നത്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാനും വേഗത്തിൽ വൈദ്യ സഹായം തേടുന്നതിനും നാഷണൽ സ്ട്രോക്ക് അസോസിയേഷൻ ഒരു സിംപിൾ ടെക്നിക് അവതരിപ്പിച്ചിട്ടുണ്ട്.
F- ചിരിക്കുമ്പോൾ മുഖത്തിൻറെ ഒരു ഭാഗം തൂങ്ങുന്ന പോലെ അനുഭവപ്പെടുക.
A- രണ്ട് കൈകളും ഒരുമിച്ച് ഉയർത്തുമ്പോൾ ഒരു കൈ താഴ്ന്നു പോകുക.
S- സംസാരിക്കുമ്പോൾ വ്യക്തത കുറയുന്നു.
T- സമയം പ്രധാനമാണ്, ഈ ലക്ഷണങ്ങൾ നിങ്ങൾക്കൊ മറ്റുള്ളവർക്കോ അനുഭവപ്പെടുന്നതായി തോന്നിയാൽ ഉടൻ വൈദ്യ സഹായം തേടണം.
പക്ഷാഘാതത്തിൻറെ മറ്റ് ലക്ഷണങ്ങൾ
ശരീരത്തിന്റെ ഒരു വശത്ത് ബലഹീനത
മുഖം മരവിക്കുക
അസാധാരണവും കഠിനവുമായ തലവേദന
കാഴ്ചക്കുറവ്
മർദ്ദവും ഇക്കിളിയും
അസ്ഥിരമായ നടത്തം.

