രാത്രി വൈകി ഉറങ്ങുന്ന ശീലം ഹൃദ്രോഗ സാധ്യത കൂട്ടും

പതിവായി രാത്രി വൈകി ഉറങ്ങുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങളുടെ ഹൃദയം അത് അത്ര സുരക്ഷിതമല്ലെന്ന് അമേരിക്കൻ ഹാർട്ട് അസേസിയേഷൻ. രാത്രി വൈകി ഉറങ്ങുന്നത് ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ പഠനത്തിൽ പറയുന്നു.മധ്യവയസ്കരും പ്രായമുള്ളവരും, പ്രത്യേകിച്ച് സ്ത്രീകളും രാത്രികളിൽ കൂടുതൽ സജീവമാകുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും പഠനം നൽകുന്നുണ്ട്. കൂടാതെ, ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എട്ട് പ്രധാന ഘടകങ്ങളെക്കുറിച്ചും ഗവേഷകർ പഠനത്തിൽ സൂചിപ്പിക്കുന്നു.
ഭക്ഷണം
ശാരീരികമായി സജീവമായിരിക്കുക
പുകവലി
ഉറക്കം
ശരീരഭാരം
കൊളസ്ട്രോൾ
രക്തത്തിലെ പഞ്ചസാര
രക്തസമ്മർദ്ദം എന്നീ എട്ട് ഘടകങ്ങളാണ് ഹൃദയാരോഗ്യത്തെ ഏറ്റവും ബാധിക്കുന്ന കാര്യങ്ങൾ.
ഉറക്കക്കുറവ് മൂലം നിത്യജീവിതത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
ഹൃദ്രോഗങ്ങൾ
ഉയർന്ന രക്തത സമ്മർദ്ദം
സ്‌ട്രോക്ക്
പ്രമേഹം
മൈഗ്രൈൻ
കുറഞ്ഞ പ്രതിരോധശേഷി
വൈജ്ഞാനിക വൈകല്യം
പെരുമാറ്റ വൈകല്യങ്ങൾ
അമിതഭാരം
ഉറക്കം എങ്ങനെ മെച്ചപ്പെടുത്താം
കൃത്യമായ ഒരു സ്ലീപ് ഷെഡ്യൂൾ പിന്തുടരാൻ ശ്രമിക്കുക.
അമിതമായി ഭക്ഷണം കഴിച്ചോ അല്ലെങ്കിൽ ഒട്ടും തന്നെ ഭക്ഷണം കഴിക്കാതെയോ ഉറങ്ങാൻ പോകരുത്.
ഉറങ്ങുന്നതിനു മുൻപ് മദ്യം, നിക്കോട്ടിൻ, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
ഒരു ബെഡ്ടൈം റിച്വൽ ശീലമാക്കുക. അതായത് ഉറങ്ങുന്നതിനു മുൻപ് ചെറുചൂടുവെള്ളത്തിലുള്ള കുളിയോ അല്ലെങ്കിൽ ഇഷ്ടമുള്ള ഏതെങ്കിലും പുസ്തകം വായിക്കുകയോ ശാന്തമായ ഏതെങ്കിലും ഒരു പാട്ടു കേൾക്കുകയോ ഒക്കെ ആവാം.
വെളിച്ചം അധികമാവാതിരിക്കാൻ ബെഡ് ലാമ്പുകൾ ഉപയോഗിക്കാം. ആൽഫ മെഡിറ്റേഷൻ ശീലിക്കുന്നതും മനസ്സിനെ ശാന്തമാക്കുവാൻ സഹായിക്കുന്നു.ബെഡ്റൂം നല്ലൊരു ഉറക്കത്തിനു വഴിയൊരുക്കുന്ന രീതിയിൽ സജ്ജമാക്കുക.
ഉച്ചമയക്കം കഴിവതും ഒഴിവാക്കാം. അഥവാ ഉറങ്ങുകയാണെങ്കിൽ തന്നെ 30 മിനിറ്റിൽ കൂടുതൽ ഉറങ്ങാതിരിക്കുവാൻ ശ്രമിക്കുക.
പതിവായി ശാരീരിക വ്യായാമങ്ങൾക്കു മുൻഗണന കൊടുക്കുക.
സ്‌ട്രെസ് കുറയ്ക്കുവാൻ ആരോഗ്യകരമായ മാർഗങ്ങൾ തിരഞ്ഞെടുക്കുക.


