കുറച്ചുനാളുകളായി ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല ;തുറന്ന് പറഞ്ഞു മമ്മൂട്ടി

തനിക്ക് കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി. ഇപ്പോൾ ഗന്ധം തിരിച്ചറിയാൻ തുടങ്ങിയതായും മമ്മൂട്ടി പറയുന്നുണ്ട്. കെയർ ആന്റ് ഷെയർ ഫൗണ്ടേഷന്റെ വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. അസുഖബാധിതനായി ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയ്യടുത്താണ് രോഗമുക്തി നേടി തിരികെ വന്നത്.''ഞാൻ ഷൂട്ടിങ്ങിനിടെ ഒരാൾക്ക് കാതിൽ വെക്കാൻ ഒരു ശ്രവണ സഹായി വാങ്ങിച്ചു കൊടുത്തിരുന്നു. അയാളത് കുറച്ചുനേരം വച്ചിട്ട് എടുത്തെറിഞ്ഞു കളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാൾ പോയി.
അയാൾ പിന്നീടൊരിക്കലും ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല.'' മമ്മൂട്ടി പറയുന്നു.'കാഴ്ചയും കേൾവിയുമാണ് മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലെങ്കിലും ശ്വാസം വലിക്കാം. കുറേ കാലത്തേക്ക് എനിക്ക് ഇതൊന്നും ഇല്ലായിരുന്നു. ഇപ്പോൾ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്'' എന്നാണ് മമ്മൂട്ടി പറയുന്നത്.ചത്താ പച്ചയിലെ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെ ഒടുവിലായി സ്‌ക്രീനിൽ കണ്ടത്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ ചിത്രത്തിലുണ്ട്. ഏപ്രിൽ 23 നാണ് സിനിമയുടെ റിലീസ്.

