"ശീലിക്കാം" ; ഹെൽത്തി നാടൻ ബ്രേക്ക്ഫാസ്റ്റുകൾ

പ്രഭാതഭക്ഷണം ഒരു ദിവസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. നമ്മുടെ പരമ്പരാഗത നാടൻ പ്രഭാതഭക്ഷണങ്ങളായ പുട്ട്, ഇടലി, അപ്പം പോലുള്ളവ മുതൽ ഓട്സ്, മില്ലറ്റ് പോലുള്ള പുതിയ ഹെൽത്തി ഓപ്ഷനുകൾ ഇന്ന് ലഭ്യമാണ്.ശരിയായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിതക്കാനും സഹായിക്കും.
പുട്ട്
കേരളത്തിൻ്റെ ഐഡന്റിറ്റി ആയി അറിയപ്പെടുന്ന ഒരു വിഭാവമാണ് പുട്ട്. അരി പൊടിയും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കുന്ന പുട്ട് ഫൈബർ സമ്പുഷ്ടമാണ്.
ആരോഗ്യ ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്തുന്നു.
വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഊർജം നൽകാനും സഹായിക്കുന്നു.
പുട്ടിനെ കൂടുതൽ ആരോഗ്യകരമാക്കാൻ റാഗി പുട്ട് അല്ലെങ്കിൽ ഗോതമ്പ് പുട്ട് പരീക്ഷിക്കാവുന്നതാണ്. അതുപോലെ, കടല കറി, പയർ കറി പോലുള്ളവയ്ക്കൊപ്പം പുട്ട് കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്.ഇഡ്ഡലി
ഇഡ്ഡലി ഒരു ലൈറ്റ് ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനാണ്. അരിയും ഉഴുന്നും ചേർത്ത് അരച്ച മാവ് പുളിപ്പിച്ച് തയ്യാറാക്കുന്നതാണ് ഇഡ്ഡലി. ലഘുവും ദഹിക്കാൻ എളുപ്പവുമുള്ള ഭക്ഷണമാണിത്.
ഹെൽത്തി കോമ്പിനേഷൻ
സാംബാർ, തേങ്ങാ ചമ്മന്തി എന്നിവ ചേർത്ത് ഇഡ്ഡലി കഴിക്കാം.
ആരോഗ്യ ഗുണങ്ങൾ
പ്രോബയോട്ടിക് ഗുണങ്ങൾ
കുറഞ്ഞ കൊഴുപ്പ്
ദഹിക്കാൻ വളരെ എളുപ്പം
അപ്പം
കേരളത്തിലെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ ഒന്നാണ് അപ്പം. അപ്പം വളരെ സോഫ്റ്റും പോഷക സമ്പുഷ്ടവുമാണ്. മാത്രമല്ല, കാർബോഹൈഡ്രേറ്റും ചെറിയ അളവിൽ പ്രോട്ടീനും നൽകുന്നു.
ആരോഗ്യ ഗുണങ്ങൾ
ദഹിക്കാൻ എളുപ്പം
ഊർജം നൽകുന്നു
വെജിറ്റബിൾ സ്റ്റ്യൂ, മുട്ട കറി എന്നിവയ്ക്കൊപ്പം അപ്പം കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്.
ഓട്സ്
പുതിയ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു ഫാസ്റ്റ് ആൻ്റ് ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഓട്സ് ഉപയോഗിച്ച് പല റെസിപ്പി ട്രൈ ചെയ്യാവുന്നതാണ്.
ആരോഗ്യ ഗുണങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഭക്ഷ്യനാരുകൾ ധാരാളമുണ്ട്.
മില്ലറ്റ് വിഭവങ്ങൾ
ഇന്ന് ഏറ്റവും കൂടുതൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഭക്ഷണമാണ് മില്ലറ്റ് വിഭവങ്ങൾ. ഡയബറ്റിക് ഫ്രണ്ട്ലി ഓപ്ഷൻ കൂടിയാണിത്.
ആരോഗ്യ ഗുണങ്ങൾ
ലോ ഗ്ലൈസെമിക് ഇൻഡക്സ് – പ്രമേഹ നിയന്ത്രണത്തിന് നല്ലത്
പ്രോട്ടീൻ, ഫൈബർ ധാരാളം
ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രോട്ടീൻ ഉൾപ്പെടുത്തുക (മുട്ട, പയർ, കടല)
അധിക പഞ്ചസാര ഒഴിവാക്കുക
പാക്കറ്റ് ഭക്ഷണം കുറയ്ക്കുക
രാവിലെ ധാരാളം വെള്ളം കുടിക്കുക
ബാലൻസ്ഡ് ബ്രേക്ക്ഫാസ്റ്റ്
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയുടെ കോംമ്പോ തിരഞ്ഞെടുക്കുക.
പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക.
എണ്ണയും പഞ്ചസാരയും കുറയ്ക്കുക.
ദിവസവും ഒരേ ഭക്ഷണം ഒഴിവാക്കി വൈവിധ്യം കൊണ്ടുവരുക.

