കിഡ്നി സ്റ്റോൺ ;റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

വെള്ളം കുടിക്കുന്നതിന്റെ ആവശ്യകത വളരെ വലുതാണ് .ഇത് മുടങ്ങുന്നതോടെ നിർജ്ജലീകരണത്തിലേക്കും പിന്നീട് വൃക്കകളുടെ പ്രവർത്തനത്തെയും അത് ബാധിക്കും. നിർജ്ജലീകരണത്തെ തുടർന്ന് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്.കിഡ്നി സ്റ്റോൺ ഉണ്ടായവർ ഭക്ഷണം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. കിഡ്നി സ്റ്റോൺ ബാധിതർ പൂർണമായും ഒഴിവാക്കണം എന്നു പറയുന്ന ഭക്ഷണമില്ല. എല്ലാം കഴിക്കാം. പക്ഷെ മിതത്വം പാലിക്കുകയാണ് പ്രധാനമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ബീഫ്, മട്ടൻ പോലുള്ള റെഡ് മീറ്റ് കിഡ്നി സ്റ്റോൺ ബാധിതർ ഒഴിവാക്കുന്നതാണ് നല്ലത്. കടൽ വിഭവങ്ങൾ, പരിമിതപ്പെടുത്തണം. അതുപോലെ ഉപ്പിന്റെ അളവിലും ശ്രദ്ധിക്കണം. ഫാസ്റ്റ് ഫുഡ്, പാക്ക് ചെയ്തുവരുന്ന സ്‌നാക്‌സ് പോലുള്ളവയിൽ ഉപ്പിന്റെ അളവു കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതാണ് ഉചിതം.കൂടാതെ ഇവയൊക്കെ ഉയർന്ന് താപനിലയിൽ പാകം ചെയ്യുന്നതാണ്. ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ അവയുടെ പ്രോട്ടീന്റെ അളവിൽ വ്യത്യാസം വരാം. ഇത് കിഡ്‌നി സ്‌റ്റോൺ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പല പഠനങ്ങളും പറയുന്നത്.
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഒരു മണിക്കൂറിൽ ഒന്നര ഗ്ലാസ് വെള്ളമെങ്കിൽ നിർബന്ധമായും കുടിക്കണം. വെള്ളം കുടിക്കുമ്പോൾ കൃത്യമായ ഇടവേള ആവശ്യമാണ്. ഒറ്റയടിക്ക് രണ്ട് ലിറ്റർ കുടിക്കുക, പിന്നീട് മൂന്നോ നാലോ മണിക്കൂർ വെള്ളം കുടിക്കാതിരിക്കുക ഇതൊക്കെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.

