Kaumudi Plus

ഇന്ത്യയിൽ ഏറ്റവുമധികം കുടവയറന്മാർ ഉള്ളത് കേരളത്തിൽ

ഇന്ത്യയിൽ ഏറ്റവുമധികം കുടവയറന്മാർ ഉള്ളത് കേരളത്തിൽ
X

ഇന്ത്യയിൽ ഏറ്റവുമധികം കുടവയറന്മാർ ഉള്ളത് നമ്മുടെ കേരളത്തിലെന്ന് പഠനം. അമിതവണ്ണത്തിൽ രണ്ടാം സ്ഥാനത്തുമാണ് കേരളം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡക്കൽ റിസർച്ചും ഇന്ത്യ ഡയബെറ്റിസും ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 12 വർഷം നീണ്ട പഠനത്തിൽ കേരളത്തിൽ ഏതാണ്ട് 58.02 ശതമാനം ആളുകൾക്കും കുടവയറുണ്ട്. അതായത്, പത്ത് മലയാളികളിൽ ആറു പേരും വയറും തള്ളി നടക്കുന്നുവെന്ന് ചുരുക്കം.പഞ്ചാബ് (57.2 ശതമാനം) രണ്ടാം സ്ഥാനത്തും ഹരിയാന (56.9) മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. അമിതവണ്ണത്തിൽ 45.9 ശതമാനത്തോടെ പുതുച്ചേരി മാത്രമാണ് നമുക്കുമുന്നിലുള്ളത്. കേരളത്തിൽ 43.6 ശതമാനം ആളുകളാണ് അമിതവണ്ണമുള്ളവരെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വയറിലെ അമിതവണ്ണത്തിന് ദേശീയ ശരാശരി 39.5 ശതമാനവും അമിതവണ്ണത്തിന് 28.6 ശതമാനവുമാണ്.90 സെന്റിമീറ്ററിൽ (35 ഇഞ്ച്) കൂടുതൽ അരക്കെട്ട് ചുറ്റളവുള്ള പുരുഷന്മാരെയും 80 സെന്റിമീറ്ററിൽ (31 ഇഞ്ച്) കൂടുതലുള്ള സ്ത്രീകളെയുമാണ് കുടവയർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയിൽ, ദമ്പതിമാരുടെ അമിതവണ്ണത്തിന്റെ ഏറ്റവും ഉയർന്ന നിരക്കും കേരളത്തിലാണ്. വിവാഹിതരായവരിൽ 51.3 ശതമാനം പേരും അമിതവണ്ണമുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.ആധുനിക വൈദ്യശാസ്ത്രം അമിതവണ്ണത്തെ ഒരു രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. അമിതവണ്ണവും കുടവയറും ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പഠന റിപ്പോർട്ടിലുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ്, ദീർഘനേരം ഇരുന്നുള്ള ജോലി എന്നിവയാണ് അമിതവണ്ണവും വയറിലെ കൊഴുപ്പും വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

Next Story
Share it