വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നത് സുരക്ഷിതമോ ?

ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ മാത്രമല്ല , നിരവധി ആരോഗ്യഗുണങ്ങളുംഅടങ്ങിയതാണ് നെയ്യ് . ആയുർവേദത്തിൽ നെയ്യ് ശരീരപുഷ്ടിക്കും രോഗശമനത്തിനുമുള്ള ഔഷധമായാണ് കണക്കാക്കുന്നത്.വേനൽക്കാലത്ത് നെയ്യ് കഴിക്കാമോ?
വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നത് ഉചിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നെയ്യ് ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാൻ സഹായിക്കുകയും ശരീരതാപനില നിയന്ത്രിക്കുകയും ചെയ്യുന്നു. മാത്രമല്ല, വേനൽക്കാലത്തും ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് നെയ്യിലൂടെ ലഭിക്കും.
നെയ്യിലടങ്ങിയ പോഷകഗുണങ്ങൾ
നെയ്യിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, സംസ്‌കരിക്കാത്ത കൊഴുപ്പ് എന്നിവ ശരീരത്തെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇതിലെ ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.ദഹനത്തിന്: രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗ്യാസ്ട്രിക് ആസിഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
രോഗപ്രതിരോധശേഷി: നെയ്യിലുള്ള ബ്യൂട്ടിറിക് ആസിഡ് (Butyric acid) പ്രതിരോധ സംവിധാനം ശക്തമാക്കുന്നു.
ശരീരസംരക്ഷണം: ചർമ്മത്തിന്റെയും മുടിയുടെയും വരൾച്ച മാറ്റാൻ നെയ്യ് നേരിട്ട് പുരട്ടുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട രീതി
പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കുന്ന ശുദ്ധമായ നാടൻ നെയ്യാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇത് വാത-പിത്ത ദോഷങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്നു. ആയുർവേദ പ്രകാരം, ഭക്ഷണം പാകം ചെയ്ത ശേഷം അതിനു മുകളിൽ നെയ്യ് ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം. നെയ്യിൽ നേരിട്ട് പാചകം ചെയ്യുന്നതിനേക്കാൾ ഗുണകരമായ രീതി ഇതാണ്.

