ഇൻഫ്ലമേഷനോ തടിയോ? എങ്ങനെ തിരിച്ചറിയാം ?

അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണക്രമവുമൊക്കെ തടി കൂടാൻ കാരണമാകാറുണ്ട്. എന്നാൽ ഇതിനപ്പുറം ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്- 'ശരീര വീക്കം അഥവാ ഇൻഫ്ലമേഷൻ'.
സമീപകാലത്താണ് നടി വിദ്യാ ബാലൻ ശരീരഭാരം കുറച്ചതു സംബന്ധിച്ച വാർത്തകൾ വന്നത്. അന്ന് അവരുടെ ആന്റി-ഇൻഫ്ലമേഷൻ ഡയറ്റ് വൈറലാവുകയും ചെയ്തിരുന്നു. തന്റെ അമിതവണ്ണത്തിന് പിന്നിൽ ഇൻഫ്ലമേഷൻ ആയിരുന്നുവെന്ന കാര്യം വൈകിയാണ് തിരിച്ചറിഞ്ഞതെന്നും ഇൻഫ്ലമേഷൻ കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചപ്പോൾ തടി കുറഞ്ഞുവെന്നും വിദ്യ അന്ന് പറഞ്ഞിരുന്നു.
ഇൻഫ്ലമേഷൻ എങ്ങനെ ശരീരഭാരം വർധിപ്പിക്കും
ഇൻസുലിൻ, കോർട്ടിസോൾ, ലെപ്റ്റിൻ പോലുള്ള ഹോർമോണുകളുടെ പ്രവർത്തനവും മെറ്റബോളിക് പ്രോസസും തടസ്സപ്പെടുത്താൻ ഇത് കാരണമാകും. ഇത് ശരീരത്തെ കൂടുതൽ കൊഴുപ്പ് സംഭരിക്കാൻ സമ്മർദിക്കുന്നു. ഇത് ക്രമേണ മെറ്റബോളിക് പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കാനും ഊർജ്ജനില കുറയ്ക്കാനും ഷുഗർ ക്രേവിങ്സിനും കാരണമാകും.
ഇൻഫ്ലമേഷൻ ആണോ സാധാരണ തടി ആണോ? എങ്ങനെ തിരിച്ചറിയാം
വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആദ്യം പാകമാവുകയും അതേ ദിവസം അല്ലെങ്കിൽ അടുത്ത ദിവസം അതേ വസ്ത്രം ധരിക്കുമ്പോൾ ഇറുക്കമുള്ളതായി അനുഭവപ്പെടുകയും ചെയ്യാം. അല്ലെങ്കിൽ ഇറുകി വസ്ത്രം കുറച്ചു കഴിയുമ്പോൾ അയഞ്ഞതാവുക ഇതെല്ലാം ഇൻഫ്ലമേഷൻ കാരണമുണ്ടാകുന്ന തടിയുടെ ലക്ഷണങ്ങളാണ്.
അമിതവണ്ണത്തിന് പിന്നിൽ ഏതാണ്ട് 20 ശതമാനം ഇൻഫ്ലമേഷൻ ആണ്. ഇൻഫ്ലമേഷൻ കുറച്ചാൽ തന്നെ അവരുടെ തടി കുറയ്ക്കാൻ സഹായിക്കും. എന്നാൽ മനസിലാക്കേണ്ട മറ്റൊന്ന് ദീർഘകാല ഇൻഫ്ലമേഷൻ എന്തെങ്കിലും തരത്തിലുള്ള രോഗത്തിന്റെ തുടക്കമാകാം.

