Kaumudi Plus

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ സ്തനാർബുദ സാധ്യത വർധിപ്പിക്കും, പുതിയ പഠനം

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ സ്തനാർബുദ സാധ്യത വർധിപ്പിക്കും, പുതിയ പഠനം
X

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്തനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പഠനം. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ ട്യൂമർ വളർച്ചയെ സ്വാധീനിക്കുകയും ട്രിപ്പിൾ നെ​ഗറ്റീവ് ബ്രെസ്റ്റ് കാൻസർ പോലുള്ള വേ​ഗത്തിൽ പടരുന്ന സ്തനാർബുദങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. വിവിധ തരത്തിലുള്ള ഭക്ഷണരീതികൾ ട്യൂമറിന്റെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നായിരുന്നു ​ഗവേഷകർ പരിശോധിച്ചത്.ഇൻസുലിൻ, ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങൾ ട്യൂമർ വളർച്ചയെ ബാധിക്കുന്നു എന്ന പരിശോധനയിൽ കൊഴുപ്പാണ് പ്രധാന അപകടസാധ്യതാ ഘടകമായി കണ്ടെത്തിയത്. ഇതിനായി മനുഷ്യന്റെ പ്ലാസ്മയ്ക്ക് സമാനമായ ദ്രാവകം ഉപയോഗിച്ച് ത്രിമാന ട്യൂമർ മോഡൽ സൃഷ്ടിച്ച്, അത് യഥാർഥ ട്യൂമറിനെപ്പോലെ പെരുമാറുന്നുവെന്ന് ഉറപ്പിച്ചാണ് പരീക്ഷണം നടത്തിയത്.

തുടർന്നാണ് ഉയർന്ന കൊഴുപ്പുള്ള ആഹാരം ട്യൂമറിന്റെ ഘടനയിലും വളർച്ചയിലും മാറ്റമുണ്ടാക്കുകയും വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നതായി കണ്ടെത്തിയത്. ട്യൂമറിന്റെ വളർച്ചയെ കുറയ്ക്കുന്ന ഭക്ഷണശീലങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെങ്കിലും പഠനത്തിനൊടുവിൽ ട്യൂമർ വളർച്ച കൂട്ടുന്ന ഘടകമാണ് തിരിച്ചറിയാനായതെന്ന് ഗവേഷകർ പറഞ്ഞു.

Next Story
Share it