Kaumudi Plus

ഹൃദയാഘാതം നേരത്തെ തിരിച്ചറിയാം ;മൂന്ന് കാര്യങ്ങൾ പരിശോധിക്കാം

ഹൃദയാഘാതം നേരത്തെ തിരിച്ചറിയാം ;മൂന്ന് കാര്യങ്ങൾ പരിശോധിക്കാം
X

ആരോ​ഗ്യമുള്ളവരെ അസുഖങ്ങൾ അലട്ടാറില്ലെന്നാണെല്ലോ പൊതുധാരണ. ഇത് ശരിയാണെങ്കിൽ ആരോ​ഗ്യമുള്ള ആളുകൾക്ക് ഹൃദയാഘാത സാധ്യത ഉണ്ടാകുന്നതെങ്ങനെയാണ്? പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദ​ഗ്ധനായ ഡോ. ജെറമി ലണ്ടൻ കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ ഇതു സംബന്ധിച്ച് പങ്കുവെച്ച ഒരു വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

ആരോ​ഗ്യമുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണം?

ആരോ​ഗ്യമുള്ള ആളുകൾക്ക് ഹൃദയാഘാത സാധ്യത ഉണ്ടാകാനുള്ള കാരണം നമ്മൾ കരുതുന്നതിലും അൽപം ആഴമുള്ളതാണെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം. മറ്റ് പല രോ​ഗങ്ങൾ പോലെ തന്നെ ഹൃദ്രോ​ഗങ്ങളും സ്റ്റാറ്റിസ്റ്റിക്സും സാധ്യതയുടെയും കണക്കിലെടുത്താണ് വിലയിരുത്തുന്നത്.ആരോ​ഗ്യമുള്ള വ്യക്തിയെന്ന് പറയുമ്പോൾ ആരോ​ഗ്യത്തെ കുറിച്ചുള്ള നമ്മുടെ നിർവചനം എങ്ങനെയെന്ന് പരിശോധിക്കേണ്ടതും പ്രധാനമാണ്. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ആരോ​ഗ്യവാനായി കാണുന്നതോ അല്ലെങ്കിൽ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതോ ദിവസവും വ്യായാമം ചെയ്യുന്നതോ പോലുള്ളവ പുറമെ നിരീക്ഷിക്കാവുന്നതാണ്. എന്നാൽ ആരോ​ഗ്യം വിൻഡോ ഷോപ്പ് ചെയ്യേണ്ട ഒന്നല്ലെന്ന് അദ്ദേഹം പറയുന്നു.നിങ്ങൾ ആരോഗ്യവാനാണെന്ന് തോന്നുമ്പോഴും അത് ഉറപ്പിക്കുന്ന തരത്തിലുള്ള ആരോഗ്യശൈലി ശീലങ്ങൾ പിന്തുടരുമ്പോഴും ഹൃദയാഘാത സാധ്യത നമ്മൾക്ക് പ്രവചിക്കാൻ സാധിക്കും.

അപ്പോളിപോപ്രോട്ടീൻ B (ApoB)- രക്തപ്രവാഹത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്ന എല്ലാ ദോഷകരമായ, പ്ലാക്ക് രൂപപ്പെടുത്തുന്ന ലിപ്പോപ്രോട്ടീൻ കണികകളിലും (LDL, VLDL, IDL) പ്രാഥമിക ഘടനാപരമായ പ്രോട്ടീൻ ആണിത്. B (ApoB) ട്രാക്ക് ചെയ്യുന്നത് ആരോഗ്യമുള്ള ഒരാളിലും ഹൃദയാഘാത സാധ്യതയുണ്ടെങ്കിൽ തിരിച്ചറിയാൻ സഹായിക്കും.അതുപോലെ ജനിതകപരമായ ഘടകത്തിൽ നിന്ന് നിങ്ങൾക്ക് ഒളിച്ചോടാൻ കഴിയില്ല. ജീനുകളുടെ സ്വഭാവവും ട്രാക്ക് ചെയ്യുന്നതിനൊപ്പം മൊത്തിലുള്ള മെറ്റബോളിക് ആരോ​ഗ്യവും ട്രാക്ക് ചെയ്യാം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിക്കുന്ന അഞ്ച് പേരിൽ നാലും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് മരിക്കുന്നത്. ഈ മരണങ്ങളിൽ മൂന്നിലൊന്ന് ആളുകളും 70 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ ആരോ​ഗ്യം ട്രാക്ക് ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Next Story
Share it