Kaumudi Plus

ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍

ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍
X

അവലു നനച്ചതും പഴവും- നാരുകളും പോഷകങ്ങളും അടങ്ങിയ അവലും പഴവും ദഹനം മികച്ചതാക്കാനും ഒരു ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകാനും സഹായിക്കും. വെള്ളം ചൂടാക്കാൻ മാർഗമുണ്ടെങ്കിലും പുഴുങ്ങിയ മുട്ടയും സെറ്റാക്കാം.

ചെറുപയർ മുളപ്പിച്ചത്- നാരുകളും പ്രോട്ടീനും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്

സാലഡുകൾ- ഏത്തപ്പഴം, മാമ്പഴം, ആപ്പിൾ, പേരയ്ക്ക, പപ്പായ തുടങ്ങിയ പഴങ്ങൾ ചേർത്ത ഫ്രൂട്സ് സാലഡ്. അതുപോലെ വെള്ളരിക്ക, കാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികൾ ചേർത്ത സാലഡുകൾ എന്നിവയും ആരോഗ്യത്തിന് നല്ലതാണ്.

ഓവർനൈറ്റ് ഓട്സ്- പാൽ അല്ലെങ്കിൽ തൈരിൽ ഓട്സ് കുതിർത്ത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും ചേർത്ത് ഉണ്ടാക്കുന്ന ഓവർനൈറ്റ് ഓട്സ് ബ്രേക്ക്ഫാസ്റ്റിന് മികച്ചതാണ്.

സ്മൂത്തി- പഴങ്ങളും പാലും ഈന്തപ്പഴവുമൊക്കെ ചേർത്തുണ്ടാക്കുന്ന സ്മൂത്തികൾ ബ്രേക്ക്ഫാസ്റ്റിന് റെഡിയാക്കാം.

ബ്രെഡും പീനട്ട് ബട്ടറും- ഗോതമ്പ് ബ്രെഡ് വീട്ടിലുണ്ടാക്കുന്ന പീനട്ട് ബട്ടർ ചേർത്ത് ബ്രേക്ക്ഫാസ്റ്റിന് കഴിക്കുന്നത് നല്ലൊരു ഓപ്ഷനാണ്.

Next Story
Share it