സ്കൂൾ തുറക്കുമ്പോൾ ആശങ്ക വേണ്ട ;മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വേനൽ അവധി അവസാന നാളുകളിലേക്ക് എത്തുമ്പോൾ മിക്ക വീടുകളിലും ഒരുക്കങ്ങളും ഓട്ടപാച്ചിലുകളും കാണാൻ സാധിക്കും .പുത്തൻ ബാഗും പുസ്തകങ്ങളും കുടയുമൊക്കെയായി സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും ചില ഒരുക്കങ്ങൾ പ്രധാനമാണ് . പ്രത്യേകിച്ച് ആദ്യമായി സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക്.തുടക്കക്കാർ സ്കൂളിൽ പോകാൻ മടി കാണിക്കുമ്പോൾഇതിൽ ആശങ്കപ്പെടുന്നത് മാതാപിതാക്കളാണ് . സ്കൂൾ ദിനങ്ങളെ നേരിടാൻ നേരത്തെ ഒരുങ്ങുന്നതാണ് ആശങ്കകൾ അകറ്റാനുള്ള എളുപ്പവഴി. പുതിയ ഒരു സ്‌ഥലത്തേക്ക് പോകുമ്പോൾ തീർച്ചയായും കുഞ്ഞിന് ആശങ്ക ഉണ്ടാകും. സ്‌കൂളിനെ കുറിച്ചു മനോഹരമായൊരു ചിത്രം കുഞ്ഞിന്റെ മനസ്സിൽ പതിപ്പിക്കുകയാണ് ഈ ഭീതികൾ അകറ്റാനുള്ള മികച്ച മാർഗം.
സ്‌കൂൾ തുറക്കും മുൻപു തന്നെ കുഞ്ഞിനെ സ്‌കൂൾ കൊണ്ടുപോയി കാണിച്ചും തന്റെ കുട്ടിക്കാലത്തെയും മറ്റും രസകരമായ സ്‌കൂൾ കഥകൾ പറഞ്ഞുകൊടുത്തും സ്‌കൂൾപ്പേടി മാറ്റിയെടുക്കാം. കുട്ടിക്ക് ഏറെ ഇഷ്‌ടപ്പെടാൻ കഴിയുന്ന ഒരാളായിരിക്കും ടീച്ചർ എന്ന മട്ടിൽ വേണം പറഞ്ഞുകൊടുക്കാൻ.സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ കാര്യങ്ങൾക്കും കുട്ടികളിൽ ഒരു സമയനിഷ്ഠ പരിശീലിപ്പിക്കുന്നത് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എളുപ്പമാക്കും. അൽപം മുതിർന്ന കുട്ടിയാണെങ്കിൽ ഒകു ടൈം ടേബിൾ സെറ്റ് ചെയ്തു കൊടുക്കാം. ആവശ്യത്തിനു വിശ്രമവും വിനോദവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകണം. മുഴുവൻ സമയവും പഠനം മാത്രമായാൽ അതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയില്ല.
കുട്ടി പഠിക്കാനിരിക്കുന്ന നേരത്തു വീട്ടിലുള്ളവർ ടിവി കാണുന്നത് ഒഴിവാക്കണം. ശുചിത്വം ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കണം. രണ്ടു നേരവും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യുന്ന ശീലം ആദ്യമേ കുട്ടിക്കുണ്ടാക്കണം. നഖം വെട്ടി വൃത്തിയാക്കാനും മുടിയിൽ പേനും താരനും പിടിക്കാതെ നോക്കാനുമൊക്കെ അമ്മ സഹായിക്കണം.കുട്ടികളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കണം. ആദ്യമായി സ്‌കൂളിൽ പോയിത്തുടങ്ങുന്ന കുട്ടിക്കു ചോറ്റുപാത്രത്തിൽ ഭക്ഷണം കഴിക്കാനുള്ള പരിശീലനം ഒരാഴ്‌ച മുൻപേ നൽകണം. അൽപം വലിയൊരു പാത്രത്തിൽ ചോറ്റുപാത്രം വച്ച ശേഷം അതിൽ നിന്നു ഭക്ഷണം വാരിക്കഴിക്കാൻ കുട്ടിയെ ശീലിപ്പിക്കുക.ആദ്യമൊക്കെ കുട്ടി പുറത്തെ പാത്രത്തിൽ ഭക്ഷണം വീഴിക്കും. നാലഞ്ചു ദിവസം കൊണ്ടു വൃത്തിയായി ഭക്ഷണം കഴിക്കാൻ കുട്ടി പഠിച്ചുകൊള്ളും. സ്‌കൂളിൽ ടീച്ചറോ, ആയയോ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുമെന്ന പ്രതീക്ഷയിൽ കുട്ടിക്കിഷ്‌ടമില്ലാത്ത ഭക്ഷണം കൊടുത്തുവിടരുത്.
ഇപ്പോഴത് നിലവിലെ സാഹചര്യത്തി ഇത് അനിവാര്യമാണ് .എന്നുമിതൗഅപോലുള്ള സാഹചര്യങ്ങൾ ഉണ്ടായറാഠാ പറയുമ്പോൾ പ്ലം ചില തരത്തിലുള്ള തെറ്റുകൾ ഉണ്ടാക സാഹചര്യൻ മോശമാകുന്ന കാര്യത്തിൽ പ്ലം ഇത് സ്സൂഷം നിരീക്ഷിക്കണം

