Kaumudi Plus

മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചുമ ;പരീക്ഷിക്കാം ചില പൊടിക്കൈകൾ

മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചുമ ;പരീക്ഷിക്കാം ചില പൊടിക്കൈകൾ
X

പനിമാറിയാലും പോസ്റ്റ് വൈറൽ ചുമകൾ രോഗികൾക്കിടയിൽ ഇപ്പോൾ വ്യാപകമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. പനി മാറി ഒന്നോ രണ്ടോ മാസം വരെയൊക്കെ ചുമ നീണ്ടു നിൽക്കാറുണ്ട്. കഫ് സിറപ്പ് കൊണ്ട് ചെറിയ ആശ്വാസം കിട്ടുമെങ്കിലും ശാശ്വതമാകണമെന്നില്ല.

എന്താണ് പോസ്റ്റ് വൈറൽ ചുമ?

രോഗത്തിനെതിരെ ശരീര പ്രതികരിക്കുന്നതിൻ്റെ ലക്ഷണമാണ് ചുമ. ചുമയ്ക്കുന്നതിലൂടെ ശ്വാസനാളങ്ങളിൽ നിന്ന് സൂക്ഷ്മരോഗാണുക്കൾ, അധിക കഫം, അസ്വസ്ഥതകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. വൈറൽ പനി അല്ലെങ്കിൽ ശ്വസന അണുബാധയ്ക്ക് ശേഷം മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമയാണ് പോസ്റ്റ്-വൈറൽ അല്ലെങ്കിൽ പോസ്റ്റ്ഇൻഫെക്ഷ്യസ് ചുമ എന്ന് വിളിക്കുന്നത്.

പോസ്റ്റ് വൈറൽ ചുമകൾ വരണ്ടതോ അല്ലാതെയോ ആകാം. ചുമയ്ക്കൊപ്പം തൊണ്ട വേദന അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ശബ്ദം പരുക്കനാവുക എന്നിവയൊക്കെ പോസ്റ്റ് വൈറൽ ചുമയുടെ ലക്ഷണങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശ്വാസനാളിയിലെ അമിതമായ സെൻസിറ്റിവിറ്റിയാണ് പലപ്പോഴും ഇതിന് പിന്നിലെ കാരണംകഫം കഴുത്തിലേക്ക്‌ ചോരുന്ന പോസ്‌റ്റ്‌ നേസൽ ഡ്രിപ്പ്‌ മൂലമോ വായു കടന്ന്‌ പോകുന്ന നാളിയുടെ അണുബാധയോ നീർക്കെട്ടോ മൂലം ഇത്തരം ചുമ വരാമെന്ന്‌ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വൈറൽ അണുബാധയെ പൂർണ്ണമായും പുറന്തള്ളാൻ ശരീരമെടുക്കുന്ന കാലതാമസവും ഇത്തരം ചുമകൾക്കു പിന്നിലുണ്ടാകാം.

ഗാർഗിൾ ചെയ്യുക

ഉപ്പിട്ട ചെറു ചൂട്‌ വെള്ളം കൊണ്ട്‌ തൊണ്ടയിൽ കുലുക്കുഴിയുന്നത്‌ ചുമയ്ക്ക് ആശ്വസം കിട്ടാൻ സഹായിക്കും. ഒരു മണിക്കൂർ ഇടവിട്ട്‌ ദിവസം അഞ്ചോ ആറോ തവണ ഇത്‌ ആവർത്തിക്കാവുന്നതാണ്.

പച്ച ഇഞ്ചി

പച്ച ഇഞ്ചി തേനും മഞ്ഞളും ചേർത്ത്‌ കഴിക്കുന്നതും ചുമ മാറാൻ സഹായിക്കും. മഞ്ഞളിനും ഇഞ്ചിക്കും ആന്റിസെപ്‌റ്റിക്‌, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത്‌ കഴിച്ച ശേഷം ഒരു മണിക്കൂർ നേരത്തേക്ക്‌ ഒന്നും കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ലോസഞ്ചുകൾ

വായിലിട്ട്‌ നുണയുന്ന ഔഷധ ഗുളികകളായ ലോസഞ്ചുകളും തൊണ്ടയിലെ അസ്വസ്ഥത കുറയ്‌ക്കും. ദിവസും മൂന്ന്‌ നാലെണ്ണം വരെ ഇവ കഴിക്കാവുന്നതാണ്‌.

പേരയ്‌ക്ക

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പേരയ്‌ക്ക ചുമയ്‌ക്കും ജലദോഷത്തിനും ശമനമുണ്ടാക്കും. ഇവ പ്രതിരോധശേഷി വർധിപ്പിക്കാനും മികച്ചതാണ്.

Next Story
Share it