Kaumudi Plus

വിട്ടുമാറാത്ത ചുമ ;ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്ത്മ വരെ

വിട്ടുമാറാത്ത ചുമ ;ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്ത്മ വരെ
X

പനിമാറിയാലും ചുമ ആഴ്ചകളോളം നീണ്ടു നിൽക്കുന്ന അവസ്ഥ കൂടിവരികയാണ്. സംസ്ഥാനത്ത് ഈ വർഷം ഇതു വരെ റിപ്പോർട്ട് ചെയ്തത് ഏതാണ്ട് 2.66 ലക്ഷം പനി കേസുകളാണ്. പ്രതിദിനം 6500 പേർ ഇപ്പോൾ പനി ബാധിച്ച് എത്തുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ മിക്കവർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമയുമുണ്ട്.

സ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണ് ഇതിന് പിന്നിൽ ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്ക് വരെ സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ മുന്നിറിയിപ്പ് നൽകുന്നു. കോവിഡിന് ശേഷം വൈറൽ അണുബാധയെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകരമായിരിക്കുകയാണ്.

ജലദോഷമോ പനിയോ വന്നാൽ തുടക്കത്തിൽ തന്നെ ആന്റി-വൈറൽ ചികിത്സ തേടണം. സ്വയം ചികിത്സയും രോ​ഗാവസ്ഥ കൂടുമ്പോൾ മാത്രം ചികിത്സ തേടുന്ന രീതിയും സെക്കൻഡറി ഇൻഫെക്ഷന് കാരണമായേക്കാം. വിട്ടുമാറാത്ത ചുമ ഉണ്ടെങ്കിൽ എക്സ്റേ, പൾമനറി ഫങ്ഷൻ ടെസ്റ്റ് തുടങ്ങിയ രോഗ നിർണയ മാർഗങ്ങൾ തേടേണ്ടിവരും. മൂന്നാഴ്ച പിന്നിട്ടും ചുമ രൂക്ഷമായി തുടർന്നാൽ പൾമനോളജിസ്റ്റിനെ സമീപിക്കണം.

Next Story
Share it