ബസിനുള്ളില്‍ സ്ത്രീയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിനുള്ളിൽ സ്ത്രീയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഇന്നലെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബലാത്സംഗം നടന്നതായി പറയുന്ന സ്ലീപ്പർ ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പിടിഐയോട് പറഞ്ഞു.
Next Story

